നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


എടതിരിഞ്ഞി :
എച്ച്.ഡി.പി.എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ തൃശൂർ ഐ.എം.എ ബ്ലഡ് ബാങ്കുമായി ചേർന്ന് എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹാളിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സ്കൂൾ മാനേജർ ഭരതൻ കണ്ടേൻകാട്ടിൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്എസ് വോളണ്ടിയേഴ്സ് നടത്തിയ ബോധവൽക്കരണത്തെ തുടർന്ന് ഇരുപതോളം നാട്ടുകാർ രക്തംദാനം നിർവഹിച്ചു. പ്രിൻസിപ്പിൾ സീമ കെ.എ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആനി ജോർജ് സി, എൻഎസ്എസ് ലീഡർ അനന്തു പിഎൻ, ഐ.എം.എ ബ്ലഡ് ബാങ്ക് ഡോക്ടർ ബാബു ഡി പാറക്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top