ആധുനിക സൗകര്യങ്ങളോടെ ഇരിങ്ങാലക്കുടയിൽ ‘ഉമാസ് ബ്യുട്ടി ലോഞ്ച് & മേക്കപ്പ് സ്റ്റുഡിയോ’ പ്രവർത്തനം ആരംഭിച്ചു


ഇരിങ്ങാലക്കുട :
21 വർഷങ്ങളുടെ പ്രവർത്തന പരിചയം കൈമുതലാക്കികൊണ്ട് ബ്യുട്ടീഷനായ ഉമാദേവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട കൂടൽമാണിക്യം റോഡിൽ വി .ആർ.എച്ച് കോംപ്ലക്സിൽ ആധുനിക സൗകര്യങ്ങളോടെ ‘ഉമാസ് ബ്യുട്ടി ലോഞ്ച് & മേക്കപ്പ് സ്റ്റുഡിയോ’ വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. ഉണ്ണികൃഷ്ണൻ ഈ.എ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ സുജാ സജീവ് കുമാർ ഭദ്രദീപം കൊളുത്തി. മുൻ കൗൺസിലർ സരസ്വതി ദിവാകരൻ, ഉമാദേവി, മഹേഷ് പി.എം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ത്രെഡിങ്, ഹെയർ കട്ടിങ്, സ്മൂത്തനിങ്, റീബോണ്ടിങ്, സ്ട്രൈറ്റനിങ്, ഹെയർ സ്പാ, കളറിങ്, ഹെയർ ട്രീറ്റ്മെന്റ്, ഫേഷ്യൽ, പെഡിക്യൂർ, മാനിക്യൂർ, വാക്സ്, സ്കിൻ ട്രീറ്റ്മെന്റ്, വേദനയില്ലാതെ കാതും മൂക്കും കുത്തികൊടുക്കൽ, ബോഡി സ്പാ, ബോഡി മസ്സാജ്, ആകർഷകമായ വെഡിങ് പാക്കേജുകൾ എന്നിവ ഉമാസ് ബ്യുട്ടി ലോഞ്ചിൽ മിതമായ നിരക്കിൽ ലഭ്യമാണ്. ഞായറാഴ്ചകളിലും സ്ഥാപനം പ്രവർത്തിക്കും. പ്രവർത്തന സമയം രാവിലെ 9 മുതൽ രാതി 7 വരെ. കൂടുതൽ വിവരങ്ങൾക്ക് 9746904337 7356412912

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top