സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് മെയ് 12ന്


ഇരിങ്ങാലക്കുട :
കിഴക്കേനട റസിഡൻസ് അസോസിയേഷനും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന/ തിമിരശസ്ത്രക്രിയ നിർണയ ക്യാമ്പ് മെയ് 12ന് രാവിലെ 9:30 മുതൽ 1മണി വരെ നമ്പൂതിരീസ് കോളേജിൽ നടക്കും. കുട്ടികളിൽ കാണുന്ന അലർജി, തലവേദന, ശ്രദ്ധക്കുറവ് എന്നിവ കണ്ണുമായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖം ആക്കാമെന്നും, ദീർഘനേരം കമ്പ്യൂട്ടർ
മൊബൈൽ തുടങ്ങി ഉപയോഗിക്കുന്ന കുട്ടികൾ കാണുന്ന അകാരണമായി വെള്ളം വരിക തുടങ്ങിയവ ഈ ക്യാമ്പിൽ കണ്ടെത്തി ഉചിതമായ പ്രതിനിധി നിർദേശിക്കുന്നു എന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും ബന്ധപ്പെടുക 9400164030 9846388939 . പത്രസമ്മേളനത്തിൽ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ടി ജി പത്മനാഭൻ സെക്രട്ടറി മുരളി മലയാറ്റിൽ, സതീശൻ, നന്ദൻ മേനോൻ, , ഉണ്ണികൃഷ്ണൻ, സുരേന്ദ മേനോൻ എന്നിവർ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top