എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ 60-ാം വാർഷികം 10ന്

എടതിരിഞ്ഞി : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ 60-ാം വാർഷികം, സഹകാരി സംഗമം, ഭവനസമർപ്പണം മെയ് 10 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു 3 :30 നു ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ ആഘോഷിക്കുന്നു. മുൻ ബാങ്ക് പ്രസിഡന്റുമാർ ഭദ്രദീപം തെളിയിച്ച് ബാങ്കിന്റെ വാർഷികം ഉദ്‌ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ സഹകാരി സംഗമത്തിന്റെ ഉദ്‌ഘാടനം പ്രൊഫ. കെ യു അരുണൻ എം എൽ എ യും, പ്രളയത്തിൽ തകർന്ന 8 കുടുംബങ്ങൾക്ക് ജനകീയ ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം മുകുന്ദപുരം താലൂക്ക് സഹകരണ അസി. രജിസ്ട്രാർ എം സി അജിത്തും നിർവ്വഹിക്കും. എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി മണി അദ്ധ്യക്ഷത വഹിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top