നൂറുശതമാനം വിജയത്തിളക്കവുമായി മുകുന്ദപുരം പബ്ലിക്ക് സ്കൂൾ

നടവരമ്പ് : ഐ സി എസ് ഇ പത്താം ക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ നൂറുശതമാനം വിജയവുമായി മുകുന്ദപുരം പബ്ലിക്ക് സ്കൂളിലെ കുട്ടികൾ. ഹുസ്ന്യാസ് ബാബുരാജ് ( 97.6 %) ലക്ഷ്മി ടി എം (96.8 %), ലക്ഷ്മി ബാലകൃഷ്‌ണൻ (95.8 %) അനുവർണ പി എ (92 . 4 %) അഫ്രിൻ കെ അഫ്സർ (90 . 8 %)എന്നിവർ പത്താം ക്ലാസിലും കീർത്തി കൃഷ്‌ണ (90 . 5 %) നന്ദന നന്ദകുമാർ 90.25 %) എന്നിവർ പന്ത്രണ്ടാം ക്ലാസ്സിലും മികച്ച വിജയം കരസ്ഥമാക്കി.

എല്ലാ വിജയികളെയും മണപ്പുറം സ്കൂളുകളുടെ പ്രസിഡന്റ് വി പി നന്ദകുമാർ, ഡയറക്ടർ ഡോ. ഷാജി മാത്യു, മണപ്പുറം ഫൗണ്ടേഷന്റെ സി ഇ ഓ പവൽ പൊദാർ, സ്കൂൾ പ്രിൻസിപ്പൽ പി പ്രേമലത നായർ, എ ജി എം അതുല്യ സുരേഷ്, പി ടി എ പ്രസിഡന്റ് വിനോദ് മേനോൻ, എന്നിവർ അഭിനന്ദിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ കീഴിലുള്ള സ്കൂളിൽ ഇത് തുടർച്ചയായി 11 മത്തെ വർഷമാണ് നൂറു ശതമാനം വിജയം കൈവരിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top