‘വേര്‍ ഡു വി ഗോ നൗ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് സ്‌ക്രീന്‍ ചെയ്യുന്നു


ഇരിങ്ങാലക്കുട :
2018ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പുരസ്‌കാരം നേടിയ ലെബനീസ് ചിത്രമായ ‘കേപ്പര്‍നോമി’ ന്റെ സംവിധായികയും നടിയുമായ നദീന്‍ലബാക്കിയുടെ രണ്ടാമത് ചിത്രമായ ‘വേര്‍ ഡു വി ഗോ നൗ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 10ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ ,വൈകീട്ട് 6.30 ന് സ്‌ക്രീന്‍ ചെയ്യുന്നു. മതപരമായ വിഭാഗീയതകളില്‍ നിന്നും കലാപത്തിന്റെയും വെറുപ്പിന്റെയും ലോകത്ത് നിന്നും പുരുഷന്‍മാരെ മാറ്റിയെടുക്കാന്‍ ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ ശ്രമിക്കുന്നതാണ് നര്‍മ്മത്തിന്റെയും ആക്ഷേപ ഹാസ്യത്തിന്റെയും ശൈലിയില്‍ ചിത്രം പറയുന്നത്.

സൗഹൃദത്തോടെ കഴിയുന്ന മതവിഭാഗങ്ങള്‍ക്കിടയിലേക്ക് റേഡിയോയും ടെലിവിഷനും വഴി പുറം ലോകത്തിന്റെ കലാപത്തിന്റെ വാര്‍ത്തകള്‍ എത്തുന്നത് ,ഇവര്‍ക്കിടയിലെ സൗഹ്യദത്തെ ബാധിക്കുന്നു. കലാപാന്തരീക്ഷത്തില്‍ നിന്ന് പുരുഷന്‍മാരുടെ ശ്രദ്ധ തിരിക്കാന്‍ , കാബറെ നൃത്തസംഘത്തെ വരെ ഗ്രാമത്തിലേക്ക് എത്തിക്കാന്‍ സ്ത്രീകള്‍ മുന്‍കൈ എടുക്കുന്നു. ചിത്രത്തില്‍ വിധവയായ അമലിനെ അവതരിപ്പിക്കുന്നത് സംവിധായക തന്നെയാണ്. 2011 ല്‍ പുറത്തിറങ്ങിയ ചിത്രം ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സമയം 110 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top