വർഷങ്ങളായുള്ള ഇരിങ്ങാലക്കുട – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ചൊവ്വാഴ്ച മുതൽ നിർത്തലാക്കുന്നു

ഇരിങ്ങാലക്കുട :  കാലകാലങ്ങളായി ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 5: 30ന് തിരുവനന്തപുരത്തേക്ക് ഓടിക്കൊണ്ടിരുന്ന സൂപ്പർഫാസ്റ്റ് സർവ്വീസ് ചൊവ്വാഴ്ച മുതൽ നിർത്തലാക്കി ബസ് ഗുരുവായൂർ ഡിപ്പോയിലേക്ക് കൊടുക്കുവാൻ നിർദ്ദേശം കിട്ടി. ഇരുപത്തിനാലായിരം രൂപ ശരാശരി കളക്ഷൻ ഉള്ള ഈ ബസിൽ ഇരിങ്ങാലക്കുടയിൽ നിന്നും നിറയെ യാത്രക്കാരായാണ് പുറപ്പെടാറ്. തിരുവനന്തപുരം തൃശൂർ റൂട്ടിൽ പതിനഞ്ചു മിനിറ്റ് ഇടവിട്ട് ചെയിൻ സർവ്വീസ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ സർവീസ് നിർത്തലാക്കുന്നു എന്നറിയുന്നു. തിരുവനന്തപുരം ചീഫ് ഓഫീസിൽ നിന്ന് ചാലക്കുടി ഡി ടി ഓ യിലേക്ക് കിട്ടിയ നിർദ്ദേശം അനുസരിച്ചാണ് ഇരിങ്ങാലക്കുട – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് നിർത്തുന്നത്. രാവിലെ 5 : 30 നു ഇരിങ്ങാലക്കുടയിൽ നിന്ന് പുറപ്പെട്ട 12 :45 ന് തിരുവനന്തപുരത്തു എത്തുകയും തിരിച്ച് 2:45 നു പുറപ്പെട്ട് രാത്രി 11 മണിക്ക് ഇരിങ്ങാലക്കുടയിൽ തിരിച്ചെത്തുന്ന ഈ സർവ്വീസ് യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top