കടമറ്റത്ത് കത്തനാർ തൃശ്ശൂരിൽ മെയ് 15 വരെ

ആധുനിക ഡിജിറ്റൽ ശബ്ദ വിന്യാസവും ദൃശ്യ ഭംഗിയിലും അരങ്ങിലെത്തുന്ന മഹാമന്ത്രികനായ കടമറ്റത്ത് കത്തനാറിന്റെ അവതരണം തൃശൂർ ടി ബി റോഡ് ബസ്റ്റാന്റിന്‌ സമീപം ഹോട്ടൽ അശോകഇന്നിനു എതിർവശത്ത് മെയ് 15 ബുധനാഴ്ച വരെ ദിവസവും രണ്ട് നേരം വൈകീട്ട് 6:30 നും രാത്രി 9:30 നും അവതരണം നടക്കുന്നു. രാവിലെ 9:30 മുതൽ റിസർവേഷൻ ലഭ്യമാണ്. 7000 സ്ക്വയർ ഫീറ്റ് സ്റ്റേജിൽ അവതരിപ്പിക്കുന്ന രംഗങ്ങൾ യഥാത്ഥ വിഷ്വൽ ഇഫക്ട്സ്റ്റ് നൽകുന്നവയാണ് . ആധുനിക ഡിജിറ്റൽ സൗണ്ടിൽ ചെയ്തിരിക്കുന്ന ശബ്ദവിന്യാസം നാടകത്തിന്റെ ആസ്വാദനത്തെ മികച്ചതാക്കുന്നു. ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച പടുകൂറ്റൻ സെറ്റുകൾ. മനം മയക്കുന്ന സ്വപ്ന സുന്ദരിമാരുടെ നിറപ്പകിട്ടാർന്ന സ്വപ്ന രംഗങ്ങൾ. ഇമ്പമാർന്ന ഗാനങ്ങൾ…..സ്ത്രീകളേയും കുട്ടികളേയും കുടുംബ പ്രക്ഷകരേയും യുവജനങ്ങളേയും ഒരു പോലെ ആകർഷിച്ച് കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ ഇനി ഏതാനം ദിവസങ്ങൾ കൂടി മാത്രം തൃശ്ശൂരിൽ.

അനാഥനാണ് പൗലോസ്. പള്ളീലച്ചന്റെ സംരക്ഷണയിൽ അവൻ വളർന്നു. ബുദ്ധിമാനായ അവൻ വേദ പാഠങ്ങൾ അതിവേഗം ഹ്യദ്യസ്തമാക്കി. അച്ഛൻ വളർത്തിയ പശുക്കൽ പുല്ല് മേയാൻ പോയിട്ട് തിരിച്ച് വന്നില്ല. സത്യത്തെ മാത്രം വിശ്വാസിക്കുന്ന പൗലോസ് അതിക്രൂരമായ വന്യമൃഗങളും നരഭോജികളും വിരാജിക്കുന്ന കൊടും കാട്ടിലേക്ക്, മലയിലേക്ക് പശുക്കളെ തേടി പോയ പൗലോസ്, മലയിറങ്ങുന്നത് പ്രപഞ്ചശക്തിയെപ്പോലും തന്റെ കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്ന മഹാ മാന്ത്രികനായിട്ടാണ്. അതെങ്ങനെ സംഭവ്യമായി . അതറിയുന്നതിനു കാണുക കലാനിലയത്തിന്റെ അഭ്ഭുത മാന്ത്രിക നാടകം കടമറ്റത്ത് കത്തനാർ. ഓൺലൈൻ റിസർവേഷന് : www.catchmyseat.com  കൂടുതൽ വിവരങ്ങൾക്ക് : 7012631738 , 9633832202

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top