കേന്ദ്രസമിതി സെക്രട്ടറി ഡാളി വര്‍ഗ്ഗീസ് ഇടവകപ്രവര്‍ത്തനങ്ങളുടെ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൈക്കാരന് ബേബി ഇല്ലിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജോബി കണ്ണംമഠത്തി, മദര്‍ സുപ്പീരിയര്‍ സി. ഫ്ളോസി സി.എം.സി. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വേദിയില്‍ വച്ച് കഴിഞ്ഞ 9 വര്‍ഷക്കാലമായി ഇടവകയെ ശുശ്രൂഷിച്ച് സ്ഥാനമൊഴിയുന്ന അന്തിക്കാടന്‍ ചാക്കോയെ പൊന്നാട ചാര്‍ത്തി ആദരിച്ചു. കണ്‍വീനര്‍ സേമു പൊതപറമ്പില്‍ സ്വാഗതവും കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇടവക കുടുംബയൂണിറ്റുകളുടെ കലാപരിപാടികള്‍ നടത്തി. തുടര്‍ന്ന് സ്നേഹവിരുന്നോടുകൂടി പരിപാടികള്‍ക്ക് സമാപനം കുറിച്ചു.


