നടവരമ്പ് സെന്റ് മേരീസ് അസംപ്‌ഷൻ ദേവാലയ കൂദാശകർമ്മവും തിരുനാൾ മഹാമഹവും മെയ് 1 മുതൽ 6 വരെ

നടവരമ്പ് : ശതാബ്‌ദി സ്മാരകമായി പുനർനിർമ്മിച്ച നടവരമ്പ് സ്വർഗ്ഗാരോപിത മാതാവിന്റെ പള്ളിയുടെ കൂദാശകർമ്മവും പ്രതിഷ്ഠയും മെയ് 1-ാം തിയ്യതി ബുധനാഴ്ച 2:30ന് ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. വചന സന്ദേശവും ഫലക അനാച്ഛാദനവും അപ്പസ്തോലിക്ക് ന്യുൻഷ്വ ആർച്ച് ബിഷപ്പ് ജോർജ്ജ് പാനികുളം നിർവ്വഹിക്കും. കൽക്കുരിശ് വെഞ്ചരിപ്പ്, കൊടിമരം പ്രതിഷ്ഠ, തിരുനാൾ കൊടിയേറ്റം മൗണ്ട് സെന്റ് തോമസ് കാക്കനാട് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയാപുരക്കൽ നടത്തും. 4 മണിക്ക് അനുമോദനസമ്മേളനവും വേദപാഠ ഹാൾ വെഞ്ചിരിപ്പും ഉദ്‌ഘാടനം ഹൊസൂർ രൂപതാ മെത്രാൻ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ നിർവ്വഹിക്കും. സുവനീറിന്റെയും, ഡയറക്ടറി പ്രകാശനവും ഇരിങ്ങാലക്കുട രൂപതാ വികാർ ജനറാൾ ആന്റോ തച്ചിൽ നിർവ്വഹിക്കും.

മെയ് 2 വ്യാഴാഴ്ച ആദ്യകുർബാനസ്വീകരണവും സ്ഥൈര്യലേപനവും. മെയ് 3 വെള്ളിയാഴ്ച കീരിടതിരുനാൾ ദിനത്തിൽ തിരുനാൾ പാട്ടുകുർബ്ബാന തൃശൂർ അതിരൂപത വികാരി മോൺ. ജോസ് വള്ളൂരാന്റെ നേതൃത്വത്തിൽ നടക്കും. ഫാ. ആന്റണി മേനാച്ചേരി, ഫാ. ജിക്സൺ എന്നിവർ സഹകാർമ്മികരായിരിക്കും. കിരീടം എഴുന്നളിപ്പ് ഡീക്കൻ ജിനോ തെക്കിനിയത്ത് നിർവ്വഹിക്കും. മെയ് ൪ ശനിയാഴ്ച അമ്പ് ദിനത്തിൽ 3 :15 ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും രാത്രി 10 ന് അമ്പ് എഴുന്നളിപ്പ് സമാപനവും. മെയ് 5 ഞായറാഴ്ച തിരുനാൾ ദിനത്തിൽ 10 മണിക്ക് ആഘോഷമായ പാട്ടുകുർബ്ബാന ഫാ. വാൾട്ടർ തേലപ്പിള്ളി സി എം ഐ യുടെ കാർമ്മികത്വത്തിൽ മടക്കും. വചന സന്ദേശം ജോസ് ഇരിമ്പൻ നൽകും. 4 :15 ന് തിരുനാൾ പ്രദക്ഷിണവും 7 മണിക്ക് പ്രദക്ഷിണ സമാപനവും നടക്കും. തുടർന്ന് വർണ്ണമഴയും ഉണ്ടായിരിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top