ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ പ്രവർത്തനം സൗരോർജ്ജ വൈദ്യുതിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ വൈദ്യുതി ഉപയോഗം ഇനി മുതൽ പുരമുകൾ സൗരോർജ വൈദ്യുതിയിൽ നിന്ന് . കോളേജിലെ സൗരോർജ്ജ വൈദ്യുതിയുടെ പ്രവർത്തനം സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ, പ്രിൻസിപ്പാൾ ഡോ. മാത്യു പോൽ ഊക്കൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോയ് പീണിക്കപ്പറമ്പിൽ സി എം ഐ, ഫാ. ഡോ. ജോളി ആൻഡ്രൂസ്, പ്രൊഫ.   വി പി ആന്റോ എന്നിവർ സംസാരിച്ചു. 100 കിലോ വാട്ട് ശേഷിയുള്ള സൗരോർജ്ജ വൈദ്യുതി പദ്ധതിയാണ് സ്ഥാപിച്ചിരിക്കുന്നത്.

പ്രവൃത്തി ദിവസങ്ങളിൽ കോളേജിന്റെ വൈദ്യുതി ഉപയോഗത്തിന്റെ നൂറു ശതമാനവും പ്രവർത്തിക്കുക സൗരോർജ്ജ വൈദ്യുതിയിലായിരിക്കും. കൂടാതെ മിച്ചം വരുന്ന വൈദ്യുതി കെ എസ ഇ ബി ഗ്രിഡിലേക്കു നൽകുന്നതായിരിക്കും. ഇരിങ്ങാലക്കുട വൈദ്യുത വകുപ്പ് സെക്ഷന് കിഴിലുള്ള ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിയാണ് ക്രൈസ്റ്റ് കോളേജിലേത്. കേന്ദ്ര ഗവൺമെന്റിന്റെയും അനർട്ടിന്റെയും സഹായത്തോടെ 68 ലക്ഷം രൂപ ചെലവിലാണ് പുരമുകൾ സൗരോർജ്ജ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top