ഇത്തവണ വോട്ടർമാർക്ക് വോട്ടിനോടൊപ്പം ഭാഗ്യം തുണച്ചാൽ സമ്മാനവും


ഇരിങ്ങാലക്കുട : വോട്ട് ചെയ്യാൻ ബൂത്തിലെത്തുമ്പോൾ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തോടൊപ്പം പഴയ വോട്ട് പെട്ടി പോലെയൊന്നു അവിടെ കണ്ടാൽ വോട്ടർമാർ അത്ഭുതപ്പെടേണ്ട . തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക വോട്ടർമാർക്ക് വോട്ടിനോടൊപ്പം വോട്ടേഴ്‌സ് സ്ലിപ്പിട്ട് ഭാഗ്യം പരീക്ഷിക്കാനുള്ള സമ്മാനപ്പെട്ടിയാണത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമിതിദായകർക്ക് വീട്ടിലെത്തി നൽകിയ വോട്ടിങ് സ്ലിപ്പ് ബൂത്തിലെത്തുമ്പോൾ ഉദ്യോഗസ്ഥർ വാങ്ങി പരിശോധിച്ച് വോട്ടിങ്ങിനു ശേഷം പഴയ വോട്ടിങ് സമ്പ്രദായത്തെ അനുസ്മരിപ്പിക്കും വിധം മടക്കി ഈ സമ്മാനപ്പെട്ടിയിൽ നിക്ഷേപിക്കും. ഇത് പിന്നീട് നറുക്കെട്ടെടുത്ത് ഓരോ ബൂത്തിലെയും ഭാഗ്യവാനായ വോട്ടർക്ക് സമ്മാനം നൽകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സമ്മാനമെന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല. പോളിംഗ് വിതരണ കേന്ദ്രത്തിൽ നിന്ന് കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് അതോടൊപ്പം സമ്മാനപ്പെട്ടിയുമേന്തിയാണ് ഉദ്യോഗസ്ഥർ ബൂത്തുകൾ തയ്യാറാക്കാനായി പുറപ്പെട്ടത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top