ലോകസഭ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 23 ന് പൊതു അവധി, സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം

ഇരിങ്ങാലക്കുട : ലോകസഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് സംസ്ഥാനത്ത് പൊതു അവധി . സര്‍ക്കാര്‍ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്കും അവധി ബാധകമാണ്. ദിവസ വേതനക്കാര്‍, കാഷ്വല്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പോളിങ് ദിവസം വേതനത്തോടു കൂടിയുള്ള അവധി അനുവദിക്കുന്നതിനുള്ള നടപടികള്‍ക്ക് ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top