ഇരിങ്ങാലക്കുട മണ്ഡലത്തിലെ 18 പ്രശ്നബാധിത ബൂത്തുകൾ വെബ് കാസ്റ്റിംഗ് വഴി തത്സമയ നിരീക്ഷണത്തിൽ, ഒരുക്കങ്ങൾ പൂർത്തിയായി


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഇത്തവണ 18 പ്രശ്നബാധിത ബൂത്തുകൾ ആണ് ഉള്ളതെന്ന് അധികൃതർ. ഇവിടെ പ്രത്യേക നിരീക്ഷണ സംവിധാനം ആയ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തി. സംസ്ഥാന ഐ.ടി മിഷൻ, അക്ഷയ വഴിയാണ് വെബ്കാസ്റ്റിങ് നടത്തുക. അതത് പ്രദേശങ്ങളിലെ അക്ഷയകേന്ദ്രങ്ങൾ ആണ് ബൂത്തുകളിൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിന് ചുമതല. ഇവിടുത്തെ ദൃശ്യങ്ങൾ തൽസമയം ജില്ലാ ആസ്ഥാനത്ത് ഒരുക്കിയ കൺട്രോൾ റൂമിൽ ഇരുന്നു ഉദ്യോഗസ്ഥർ നിരീക്ഷിക്കും കള്ളവോട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കി തിരഞ്ഞെടുപ്പ് സുഗമമാക്കുകയാണ് വെബ്കാസ്റ്റിങ് ലക്ഷ്യം. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പ്രശ്നബാധിത ബൂത്തുകളിലെത്തുന്ന ഓരോ വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ കാര്യങ്ങളും വെബ്കാസ്റ്റിംഗിലൂടെ തല്‍സമയം രേഖപ്പെടുത്തും.

ഇരിങ്ങാലക്കുട നിയോജകംനടത്തിലെ പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിക്കപ്പെട്ടവ ഇവയാണ് കാട്ടൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വരുന്ന കരാഞ്ചിറ എസ് ജി യു പി എസ് (ബൂത്ത് 1 ) , എ എൽ പി എസ് വെള്ളാനി (ബൂത്ത് നമ്പർ 2 ) , എച്ച് ഡി പി സമാജം ഹൈ സ്കൂൾ എടതിരിഞ്ഞിയിലെ ബൂത്ത് നമ്പർ 1 ,3 ,4 ), എച്ച് ഡി പി ഇംഗ്ലീഷ് മീഡിയം എൽ പി എസ് (ബൂത്ത് 1 ) എസ് എൽ പി എസ് പടിയൂർ (ബൂത്ത് 1 ,3 ) എസ് ജി എസ് എസ് യു പി എസ് എടക്കുളം (ബൂത്ത് 2 ) സെന്റ് മേരീസ് എൽ പി എസ് എടക്കുളം , എ എം എൽ പി എസ് അരിപ്പാലം (ബൂത്ത് 1 ) ആളൂർ പോലീസ് സ്റ്റേഷൻ ലിമിറ്റിലെ തുരുത്തിപ്പറമ്പ് സെന്റ് പോൾസ് സ്കൂൾ (ബൂത്ത് 1 ,2 ) , ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ലിമിറ്റിലെ പൊറത്തിശ്ശേരി മഹാത്മാ സ്കൂൾ (ബൂത്ത് 1 ,2 ), എസ് എൻ ഡി പി ഹാൾ തളിയക്കോണം ഹോളി ഫാമിലി കോൺവെന്റ് എൽ പി എസ് കുഴികാട്ടുകോണം , സെന്റ് ആന്റണീസ് എച്ച് എസ് മൂർക്കനാട് (ബൂത്ത് 1 ) ഈ ബൂത്തുകളിൽ എല്ലാം വെബ് കാസ്റ്റിംഗ് സംവിധാനം ഏർപെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ വോട്ടിംഗ് സമഗ്രഹികൾ ഇവിടെ നിന്നും നീക്കുന്ന സമയം രാത്രി 8 മണി വരെ ഈ പ്രദേശം തത്സമയ ക്യാമറ നീരീക്ഷണത്തിൽ ആയിരിക്കും. ലോകസഭാ ഇലക്ഷനോടനുബന്ധിച്ച പ്രശ്‌നബാധിത പ്രദേശങ്ങളിൽ പോലീസ് തിങ്കളാഴ്ച ഉച്ചക്ക് റൂട്ട് മാർച്ച് നടത്തി .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top