സുരേഷ് ഗോപി പര്യടനം ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണം 20-ാം തിയ്യതി  ശനിയാഴ്ച ഇരിങ്ങാലക്കുടയിൽ. വൈകിട്ട് മൂന്ന് മണിക്ക് കോലോത്തുംപടിയിൽ നിന്ന് പ്രചരണ പരിപാടി ആരംഭിക്കും. തുടർന്ന് പട്ടേപ്പാടം എസ്എൻഡിപി ഹാളിൽ നടക്കുന്ന കുടുംബസംഗമത്തിൽ പങ്കെടുക്കും. അവിട്ടത്തൂർ സെന്ററിൽ പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം പുല്ലൂർ അണ്ടികമ്പിനിയിലെ തൊഴിലാളികളെ സന്ദർശിക്കും. ആളുർ എടത്താടൻ സെന്റർ, ആനന്ദപുരം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങൾക്ക് ശേഷം ചാത്തൻ മാസ്റ്റർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് മതമൈത്രി നിലയം സന്ദർശിക്കും. വൈകിട്ട് 5:30ന് കല്ലട റീജൻസിയിൽ നടക്കുന്ന സ്നേഹസംഗമത്തിൽ സുരേഷ് ഗോപി പങ്കെടുക്കും. തുടർന്ന് കണ്ടേശ്വരം, ചെമ്മണ്ട, മൂർക്കനാട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top