എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിൽ നടന്നു. യോഗം ഡയറക്ടർ പി കെ പ്രസന്നന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടനസമ്മേളനം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ സ്വാഗതവും വനിത സംഘം പ്രസിഡന്റ് സജിത അനിൽകുമാർ നന്ദിയും പറഞ്ഞു. യോഗം ഡയറക്ടർ സി കെ യുധി , വി ആർ പ്രഭാകരൻ , വനിത സംഘം സെക്രട്ടറി സുലഭ മനോജ് , പ്രമീള പ്രജ്ഞൻ എന്നിവർ സംസാരിച്ചു. പായിപ്ര ധമനൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top