സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്വേത കെ സുഗതന് അനുമോദനം നൽകി

ഇരിങ്ങാലക്കുട : സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്വേത കെ സുഗതന് ഇരിങ്ങാലക്കുട പോസ്റ്റൽ റിക്രിയേഷൻ ക്ലാസ്സിന്റെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി. പോസ്റ്റൽ സൂപ്രണ്ട് വി വി രാമൻ ഉദ്‌ഘാടനവും ഉപഹാരസമർപ്പണവും നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് മാസ്റ്റർ രേഷ്മ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് സതി യൂണിയൻ ഭാരവാഹികളായ ജ്യോതിഷ് ദേവൻ, എ ജയകുമാർ, എന്നിവർ സംസാരിച്ചു. പി രുഗ്‌മിണി എം. എ, അബ്‌ദുൾ ഖാദർ, രജനി ആൽബർട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. റിക്രിയേഷൻ ക്ലാസ് സെക്രട്ടറി ടി കെ ശക്തീധരൻ സ്വാഗതവും പി ശിവകുമാർ നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരനായ കെ എസ് സുഗതന്റെയും ചാലക്കുടി എൽ ഐ സി ജീവനക്കാരി ബിന്ദുവിന്റേയും മകളാണ് ശ്വേത കെ സുഗതൻ.

Leave a comment

  • 35
  •  
  •  
  •  
  •  
  •  
  •  
Top