വിഷുദിനത്തിൽ രാജാജിയുടെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത് ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളൊടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ട്

ഇരിങ്ങാലക്കുട : ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ വിഷു ദിനത്തിലെ പര്യടന പരിപാടി ഇരിങ്ങാലക്കുടയിലെ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളൊടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടാണ് ആരംഭിച്ചത് . ‘അപ്പൂപ്പന്മാരുടെ ആശ്രമമായ’ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അനാഥരായ പ്രായംചെന്നവര്‍ക്കൊപ്പം ഭക്ഷണത്തിനുശേഷവും ഏറെനേരം ചിലവിട്ടു . ആര്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് തീരുമാനിച്ചുറച്ച സ്ഥാനാര്‍ത്ഥിയെ നേരില്‍കണ്ട സന്തോഷം അവര്‍ പറയാതെ പറഞ്ഞു. ഇടതുപക്ഷ മുന്നണിയുടെ നേതാക്കളായ ഉല്ലാസ് കളക്കാട്ട്, ടി .കെ സുധീഷ്, പി. മണി, ജോസ് ജെ ചിറ്റിലപ്പിള്ളി , പോളി് കുറ്റിക്കാടന്‍, ബെന്നി വിന്‍സെന്റ് , മാര്‍ട്ടിന്‍ ആലേങ്ങാടന്‍, മനീഷ് വര്‍ഗ്ഗീസ് എന്നിവരും രാജാജിക്കൊപ്പമുണ്ടായിരുന്നു. അപ്പൂപ്പന്മാരോട് യാത്രപറഞ്ഞ് കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റിലേക്കായിരുന്നു അടുത്തയാത്ര.

അവരുടെ ഉപചാരങ്ങള്‍ സ്വീകരിച്ച് സ്ഥാനാര്‍ത്ഥി അവിടെയും ഭീതിതമായ അവരുമറിയുന്ന ഇന്നത്തെ ഇന്ത്യനവസ്ഥ വിശദീകരിച്ചു. ഈ തിരഞ്ഞെടുപ്പാണ് അതിനൊരറുതി വരുത്തുക. അതിനുവേണ്ടത് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ ഇടതുപക്ഷത്തിന് ചെയ്യുക തന്നെയാണ്. ഇത്രയും നീണ്ടുപോയ രാജാജിയുടെ വോട്ടഭ്യര്‍ത്ഥന തുടര്‍ന്നുള്ള പല മഠങ്ങളിലും ഉണ്ടായി. അവരെല്ലാം പിന്തുണ അറിയിക്കുകയുമുണ്ടായി. മാപ്രാണം സെന്റ് സേവിയേഴ്‌സ് എഫ്. സി കോണ്‍വെന്റ് , കാട്ടുങ്ങച്ചിറ ലിസ്യു കോണ്‍വെന്റ് , ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് , കരാഞ്ചിറ സെന്റ് ആന്റണീസ് കരുണാലയം , പയസ് മഠം എന്നീ മഠങ്ങള്‍ സന്ദര്‍ശിച്ചു. ഈ മഠങ്ങളിലെ സന്ദര്‍ശന വേളയിലെല്ലാം ഇടതുപക്ഷത്തിന്റെ പ്രധാന നേതാക്കള്‍ക്കു പുറമെ പ്രാദേശിക നേതാക്കളായ മങ്ങാട്ട് രാധാകൃഷ്ണ മേനോന്‍ , ടി എസ് വിശ്വംഭരന്‍, എ ആര്‍ പീതാംബരന്‍ , മുനിസിപ്പല്‍ കണ്‍വീനര്‍മാരായ അല്‍ഫോന്‍സ തോമസ്, കൃഷ്ണകുമാര്‍ എന്നിവരുമുണ്ടായിരുന്നു. കാട്ടൂരിലെ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂള്‍ സന്ദര്‍ശനത്തിനോടൊപ്പം ആശയവിനിമയത്തിനും രാജാജി സമയം കണ്ടു. തുടര്‍ന്ന് ചായസത്ക്കാരത്തിലും പങ്കെടുത്താണ് രാജാജി മടങ്ങിയത്. പര്യടനവേളയില്‍ ലത്തീഫ് കാട്ടൂര്‍ ,ഖാദര്‍ പട്ടേപ്പാടം, ടി ആര്‍ പൗലോസ് , ജോസ് ചക്രംപുള്ളി, ടി കെ രമേഷ് ,എ ജെ ബേബി , എന്‍ വി പത്രന്‍ , ഷീജ പവിത്രന്‍ എന്നിവരുണ്ടായിരുന്നു

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top