ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്ക്കറുടെ 128-ാം ജന്മദിനം ആഘോഷിച്ചു


വെള്ളാംങ്കല്ലൂർ :
കേരള പുലയർ മഹാസഭയുടെ വെള്ളാംങ്കല്ലൂർ യൂണിയന്‍റെ നേതൃത്വത്തിൽ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്ക്കറുടെ 128-ാം ജന്മദിനം ആഘോഷിച്ചു. വെള്ളാംങ്കല്ലൂർ സെന്ററിൽ നടന്ന ജന്മദിനാഘോഷം യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, പി.എൻ.സുരൻ, ടി.സി. ബാബു എന്നിവർ സംസാരിച്ചു. വടക്കുംകര ടൗൺ ശാഖകളിൽ നടന്ന ആഘോഷ പരിപാടികൾക്ക് രേണുക ബാബു, സുസ്മിതൻ, ബിജു, സന്ധ്യ വിജയൻ, എന്നിവർ നേതൃത്വം കൊടുത്തു.

പുത്തൻചിറ പുളിയിലക്കുന്ന് ശാഖയിൽ നടന്ന ജന്മദിനാഘോഷങ്ങൾക്കു് ഷൈബി രാധാകൃഷ്ണൻ, വള്ളിക്കുട്ടി വാരിയത്ത്, സൗമ്യ ബിജു എന്നിവർ നേതൃത്വം കൊടുത്തു. കൊറ്റംനെല്ലൂർ ശാഖയിൽ നടന്ന പരിപാടിക്ക് രജനി ഹരിദാസ്, ശിവരാമൻ പണ്ടാര പരമ്പിൽ, എൻ.വി. ഹരിദാസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. നടവരമ്പിൽ നടന്ന ആഘോഷ പരിപാടിക്ക് എം.സി. സുനന്ദകുമാർ നേതൃത്വം നൽകി. പടിയൂർ ശാഖയിൽ നടന്ന ജന്മദിനാഷേഷം സെക്രട്ടറി വിനോദ്കുമാർ, പി വി.ശ്രീനിവാസൻ ,സുസ്മിത വിജയൻ ,എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top