ശ്രീ കൂടൽമാണിക്യം ഉത്സവം : കലാബോധിനി – കലാസ്വാദന ശിൽപശാല പരമ്പരയുടെ രണ്ടാംഘട്ടം ആരംഭിച്ചു


ഇരിങ്ങാലക്കുട :
ശ്രീ കൂടൽമാണിക്യം ഉത്സവത്തിന് മുന്നോടിയായി നടത്തിവരുന്ന ‘കലാബോധിനി – കലാസ്വാദന ശിൽപശാല പരമ്പരയുടെ രണ്ടാംഘട്ടം അമ്മന്നൂർ ഗുരുകുലത്തിൽ ആരംഭിച്ചു. നാട്യാചാര്യൻ വേണു ജി നിലവിളക്ക് കൊളുത്തി രണ്ടാം ഖണ്ഡത്തിന്റെ ആദ്യദിവസം ആരംഭിച്ചു. കലാപഠനം പലപ്പോഴും തൊഴിൽപരമായി മാത്രം കാണുന്ന ഒരു രീതിയായിരുന്നില്ല നമുക്ക് പണ്ടുണ്ടായിരുന്നത് എന്നും, കല എന്നത് ഒരു വ്യക്തിയിലെ ജീവിതത്തെ കൂടുതൽ നൈർമല്യപൂർണ്ണമായി മാറ്റുക എന്ന കാഴ്ചപ്പാടിൽ കണ്ടിരുന്ന നമ്മുടെ പൂർവ്വപാരമ്പര്യത്തെ രീതി ഇന്നത്തെ കാലഘട്ടത്തിലും ഏറ്റവും പ്രസക്തമാണ് എന്നും അദ്ദേഹം പറഞ്ഞു. ശില്‌പശാല ഡയറക്ടർ രമേശൻ നമ്പീശൻ കലാസ്വാദന ശിൽപശാലയെ കുറിച്ച് വിശദികരിച്ചു.

തുടർന്ന് നടന്ന ശില്പശാലയിൽ മുഖ്യ അവതാരക ശ്രീലക്ഷ്മി ഗോവർദ്ധനൻ ദക്ഷിണേന്ത്യൻ നൃത്തകലകളെ ആസ്പദമാക്കി ആസ്വാദനക്ളാസ് എടുത്തു. ഭരതനാട്യ സംബ്രദായത്തിൽ കലാക്ഷേത്ര സംബ്രദായത്തെ കുറിച്ച് മീര നങ്ങ്യാർ വിശദമായി സോദാഹരണ ക്ലാസ് നൽകി. ശില്പശാലയുടെ നൃത്ത വിഭാഗത്തിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാലത്ത് 9ന്  തുടരുന്നതാണ്. മോഹനിയാട്ടത്തെ കുറിച്ച് കലാമണ്ഡലം പ്രഷീജയും സാന്ദ്രാപിഷാരടിയും അവതരിപ്പിക്കും. തുടർന്ന് യക്ഷഗാനം തുടങ്ങി മറ്റു ദക്ഷിണേന്ത്യൻ ന്യത്തകലകളേയും കുറച്ച് ശ്രീലക്ഷമി ഗോവർദ്ധനൻ ആസ്വാദന ക്ളാസുകൾ എടുക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top