പ്രളയത്തിൽ പുല്ലു മൂടിയ ചെമ്മീൻചാൽ കുളം വൃത്തിയാക്കി


വല്ലക്കുന്ന് :
പൊള്ളുന്ന വേനലിൽ വിഷു കാഴ്ചയായി വല്ലക്കുന്നുകാർക്ക് ലഭിച്ചത്, കുടിനീരിനും കൃഷി ആവശ്യങ്ങൾക്കുമായി കലാകാലങ്ങളോളം ഉപയോഗിച്ചു പോന്നിരുന്ന ചെമ്മീൻചാൽ കുളം, പ്രളയശേഷം പുല്ലു മൂടി ഉപയോഗശൂന്യമായി കിടന്നിരുന്നത് ഒരുപറ്റം നാട്ടുകാരുടെ ശ്രമഫലമായി വൃത്തിയാക്കി ലഭിച്ചു എന്നുള്ളതാണ്. പുല്ലു മൂടിയ അവസ്ഥയിൽ ഇത് വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതരെ പലപ്പോഴായി നാട്ടുകാർ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ നാട്ടുകാരനായ തൂയത്ത് പ്രതീഷിന്റെ നേതൃത്വത്തിൽ കുളം വൃത്തിയാക്കാൻ പഞ്ചായത്തിൽ കൊട്ടേഷൻ കൊടുക്കുകയും, അതുപ്രകാരം വിഷു തലേന്ന് ഞായറാഴ്ച ഹിറ്റാച്ചി ഉപയോഗിച്ച് കുളത്തിനു മുകളിൽ കട്ടിയായി കിടന്നിരുന്ന പുല്ല് മുറിച്ചുമാറ്റി വൃത്തിയാക്കുകയായിരുന്നു.

ഈ സൽപ്രവർത്തിയിൽ നാട്ടുകാരും പങ്കുചേർന്നു. വാർഡ് മെമ്പർ ഐ.കെ. ചന്ദ്രൻ, രാജൻ, സോമനാഥ്, സുബ്രൻ, ദിലീപ്, അഖിൽ കൃഷ്ണ, പ്രവീൺ എന്നിവർ നേതൃത്വം നൽകി. മഴക്കാലത്ത് പാടത്ത് വെള്ളം പൊങ്ങുമ്പോൾ, ചെമ്മീൻ ച്ചാൽ കുളത്തിൽ വീണ്ടും പുല്ലുകളും ചണ്ടിയും വീണ്ടും കയറാതിരിക്കാൻ മുൻകരുതൽ നടപടികൾ എടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

Leave a comment

  • 19
  •  
  •  
  •  
  •  
  •  
  •  
Top