കുടിവെള്ള മോഷണം തടയുന്നതിനായി മോഷണ വിരുദ്ധ സംഘത്തിന്റെ പ്രവർത്തനം ശക്തമാക്കി

ഇരിങ്ങാലക്കുട : കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷൻ പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പൊറത്തിശ്ശേരി, കാട്ടൂർ, പടിയൂർ, പൂമംഗലം, കാറളം, പർപ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള മോഷണം തടയുന്നതിനായി മോഷണ വിരുദ്ധ സംഘത്തിന്റെ പ്രവർത്തനം ശക്തമാക്കി. ഇരിങ്ങാലക്കുട സെക്ഷൻ പരിധിയിൽ ഉള്ള ആൻറിതെഫ്റ്റ് സ്ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

ഇതുവരെ നടത്തിയ പരിശോധനയിൽ കിണറുകളിലേക്ക് ഹോസിട്ട് കുടിവെള്ള മോഷണം നടത്തുന്ന നിരവധി കേസുകൾ പിടികൂടിയിട്ടുണ്ട്. വ്യാപകമായി കുടിവെള്ള മോഷണം നടത്തുന്നത് മൂലം കുടിവെള്ളം പലയിടത്തും എത്തുന്നില്ല നിലവിൽ നാല് ദിവസത്തിൽ ഒരിക്കലാണ് ഇരിങ്ങാലക്കുട , പൊറത്തിശ്ശേരി, പൂമംഗലം, മുരിയാട്, വേളൂക്കര, എന്നി പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നത്.

വേനൽ കടുത്തിരിക്കുന്നതിനാൽ പൊതു ടാപ്പിൽ നിന്നും ഹോസ് ഉപയോഗിച്ച് വെള്ളം ഊറ്റുക, ഗാർഹിക കണക്ഷനിൽ നിന്നും കിണറിലേക്കിടുക, പറമ്പ് നനയ്ക്കുക, മൃഗങ്ങളെ കുളിപ്പിക്കുക, മീറ്ററിനു മുൻപ് ലൈൻ സ്ഥാപിച്ചു ജല മോഷണം നടത്തുക എന്നിവ ഗുരുതരമായ കുറ്റമായി കാണുകയും ഇത്തരക്കാരിൽ നിന്നും 50,000 രൂപ ഫൈൻ ഈടാക്കുകയും മൂന്ന് മാസം വരെ തടവും ലഭിക്കുന്ന രീതിയിൽ കേസെടുക്കാവുന്നതുമാണ്
ഇത്തരം ജലമോഷണങ്ങൾ കണ്ടുപിടിക്കുന്നതിനായി കുടിവെള്ള മോഷണ വിരുദ്ധ സംഘം രാത്രിയും പകലുമായി പലസമയങ്ങളിലും പരിശോധന നടത്തുന്നതുമാണ്. ഇതിനോടകം 2 ലക്ഷം രൂപയോളം ഫൈൻ ഇനത്തിൽ ഈടാക്കുകയും ഇത്തരക്കാരുടെ കണക്ഷൻ റദ്ദാക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിൽ പൊതു ടാപ്പിൽ നിന്നും വെള്ളമൂറ്റുന്ന ആറ് കേസുകൾ പിടികൂടുകയും നടക്കുന്നതിന് നോട്ടീസ് നൽകുകയും ചെയ്തു. അസിസ്റ്റൻറ് എൻജിനീയർ കെ കെ വാസുദേവൻ മീറ്റർ ഇൻസ്പെക്ടർ ഷാജു, പ്ലംബിങ് ഇൻസ്‌പെക്ടർ നാനാജി ടി ജി, പ്ലംബർ വിപിൻ കുമാർ, ഓവർസീയർമാരായ ഷീജ ജോൺ, ബാഷിമോൾ, സഹായികളായി മൃദുല, രാഹുൽ എന്നിവരാണ് ജലമോഷണ വിരുദ്ധ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

കുടിവെള്ള മോഷണം ശ്രദ്ധയിൽപെട്ടാൽ ഇരിങ്ങാലക്കുട ഡിവിഷനിൽ രൂപീകരിച്ചിട്ടുള്ള കൺട്രോൾ റൂമിലേക്ക് 24 മണിക്കൂറും അറിയിക്കാവുന്നതാണ് കൺട്രോൾ റൂം നമ്പർ : 9188127931

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top