നാട്യാഭിവൃദ്ധി കുച്ചുപ്പുടി ശില്പശാല ഏപ്രിൽ 16 മുതൽ 19 വരെ

ഇരിങ്ങാലക്കുട : ലോക പ്രശസ്ത കുച്ചുപ്പുടി നൃത്ത ആചാര്യൻ പത്മഭൂഷൺ ഗുരു വെമ്പട്ടി ചിന്ന സത്യത്തിന്റെ പ്രഥമ ശിഷ്യയും കുച്ചുപ്പുടി നർത്തകിയുമായ ഗുരു അനുപമ മോഹന്റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല കഥകളി നടൻ സദനം കൃഷ്‌ണൻകുട്ടി ആശാൻ ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത ചുട്ടി ആചാര്യൻ കലാനിലയം പരമേശ്വരൻ ആശാൻ വിശിഷ്ട അതിഥിയാകും. രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞു 3 മണി വരെ നടക്കുന്ന ശില്പശാല 19 ന് അവസാനിക്കുന്നു. ഇരിങ്ങാലക്കുട പോട്ട, മൂന്നുപീടിക ഹൈവേയിൽ സൂര്യനഗറിലെ ഭാരതീയ കലാക്ഷേത്ര ഹാളിൽ നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയേണ്ടതാണ് . കൂടുതൽ വിവരങ്ങൾ ക്കും രജിസ്‌ട്രേഷനും : 9495922768 , 9495196875

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top