നിർധനരായവർക്കും, അന്തേവാസികൾക്കും സേവാഭാരതിയുടെ വിഷു കൈനീട്ടം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിവിധ സ്ഥാപനങ്ങളിൽ നിർധനരായവർക്കും, അന്തേവാസികൾക്കും, ജീവനക്കാർക്കും, വിഷുക്കോടിയും, വിഷു കൈനീട്ടവും വിതരണം ചെയ്തു. സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ നടന്ന ചടങ്ങിൽ ഡിഫൻസിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പത്മിനി അമ്മ വിശിഷ്ടാതിഥിയായിരുന്നു. വാനപ്രസ്ഥാശ്രമo പ്രസിഡണ്ട് കൃഷ്ണകുമാർ കണ്ണം പിള്ളി, സെക്രട്ടറി സതീഷ് പള്ളിച്ചാടത്ത്, ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. എടക്കുളം ബോധിനി സേവാ കേന്ദ്രത്തിൽ നടന്ന ചടങ്ങിന് പ്രസിഡന്റ് രാജവർമ്മ ,സെക്രട്ടറി സജയ് കുമാർ, ട്രഷറർ ജയകുമാർ എന്നിവർ നേതൃത്വം നൽകി. കാട്ടൂർ സ്വാശ്രയ നിലയത്തിൽ നടന്ന ചടങ്ങിന് പ്രസിഡണ്ട് സുഗതൻ ചെമ്പിപറമ്പിൽ, പ്രകാശൻ കൈമാപറമ്പിൽ, സെക്രട്ടറി ഗോപൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top