ഇടതുപക്ഷ ബദലാണ് കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നത് – പന്ന്യന്‍ രവീന്ദ്രന്‍

ഇരിങ്ങാലക്കുട : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നില്‍ വയ്ക്കുന്ന ബദല്‍നയങ്ങള്‍ തന്നെയാണ് കേരളസര്‍ക്കാര്‍ ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ . ഇന്ത്യാ മഹാരാജ്യത്ത് ബി ജെ പി തങ്ങളുടെ മുഖ്യ എതിരാളികളായി കാണുന്നത് ഇടതുപക്ഷ പാർട്ടികളെയാന്നെന്നും കോണ്‍ഗ്രസ്സ് ബി .ജെ .പി യെ എതിരാളിയായി കണ്ടിരുന്നുവെങ്കില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് വയനാട്ടിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കില്ലായിരുന്നുവെന്നും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി പടിയൂര്‍ പഞ്ചായത്ത് റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു .

പി .എ രാമാനന്ദന്‍ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍, പ്രൊഫ .കെ യു അരുണന്‍ എം എല്‍ എ , കെ ശ്രീകുമാര്‍, കെ.വി പീതാംബരന്‍ , പി മണി , കെ സി പ്രേമരാജന്‍, എന്‍ കെ ഉദയപ്രകാശ്, കെ വി രാമകൃഷ്ണന്‍, കെ.എസ് രാധാകൃഷ്ണന്‍, അനിത രാധാകൃഷ്ണന്‍, പി.എന്‍ ശങ്കര്‍ , എ.വി വല്ലഭന്‍, സി .എസ് സുധന്‍, സി .ഡി സജിത്ത്, കെ. കെ.സുബ്ബ്രമന്ന്യൻ, ഭരതൻ കണ്ടെങ്കാട്ടിൽ എന്നിവര്‍ സംസാരിച്ചു. കെ .സി ബിജു സ്വാഗതവും വി.ആര്‍ രമേഷ് നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top