വെസ്റ്റ് കോമ്പാറ റസിഡന്‍റ്സ് അസ്സോസിയേഷൻ പരിധിയിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : വെസ്റ്റ് കോമ്പാറ റസിഡൻറ്സ് അസ്സോസിയേഷന്‍റെ പരിധിയിലുള്ള ശ്രീകൃഷ്ണ ടെമ്പിൾ റോഡിൽ പരിസരവാസികളുടെ സുരക്ഷക്കു വേണ്ടി അവരുടെ സഹകരണത്തോടെ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചു. ഇരിങ്ങാലക്കുട പോലീസ് എ എസ് ഐ പ്രതാപൻ ക്യാമറകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ച് അതിന്റെ ഉപകാരത്തെപ്പറ്റി സംസാരിച്ചു. ഈ റോഡിലെ പലയിടങ്ങളിലായി ഒമ്പതോളം ക്യാമറകളാണ് സ്ഥാപിച്ചത്. പ്രസിഡന്റ് പയസ് പടമാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി വിനോദ് കാവനാട് സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
  •  
Top