ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിന്‍റെ ആരോപണത്തിന് പുറകിൽ സ്ഥാപിത താൽപര്യക്കാരുടെ ഗൂഢാലോചന – കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : മജിസ്‌ട്രേറ്റ് കോടതിയുടെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന ഒരു മുറി അവിടെയുണ്ടെന്നു ദേവസ്വം അറിഞ്ഞിരുന്നില്ലെന്നും പ്രധാന കോടതി മുറിയുടെ കെട്ടിടത്തിൽ നിന്ന് ദൂരെ മാറിയുള്ള ഈ മുറിക്കി ഒരു ബോർഡ് പോലും ഉണ്ടായില്ലെന്നും പൊളിക്കാനായി തഹസിൽദാരുടെ അനുമതിയുണ്ടെന്നും അതിനായുള്ള ടെണ്ടർ പരസ്യമായി പത്രങ്ങളിലും മറ്റും നല്കിയിരുന്നതാണെന്നും അല്ലാതെ രഹസ്യമായി ചെയ്തതല്ലെന്നും കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പറഞ്ഞു. ദേവസ്വം അംഗങ്ങളെ മോഷ്ടാക്കളായി ചിത്രീകരിച്ച ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിന്‍റെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു കൂടൽമാണിക്യം ദേവസ്വം ചെയർമാൻ. ഈ ആരോപണത്തിന് പുറകിൽ സ്ഥാപിത താൽപര്യക്കാരുടെ ഗൂഢാലോചനയുണ്ടെന്നും അവർ ഈ സംഘടനയുടെ പേര് ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കോടതിയിൽ തന്നെയായിരുന്നു പരസ്യമായി ലേലം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസം തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന മുറി പൊളിച്ചെന്നും അവിടെ പോലീസ് എത്തിയെന്നുമുള്ള വിവരമറിഞ്ഞു ആരും ആവശ്യപ്പെടാതെ തന്നെ ദേവസ്വം ചെയർമാനെന്ന നിലയിൽ താൻ അവിടെ എത്തിയെന്നും മുറി പൊളിച്ചതല്ല ഇത് ലേലത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന സാധനങ്ങൾ ദേവസ്വം ഓഫീസിലേക്കി മാറ്റിയതാണെന്നും മജിസ്‌ട്രേറ്റ് കോടതിയുടെ തോണ്ടി മുതലുകൾ സൂക്ഷിക്കുന്ന മുറിയാണെന്നും അറിഞ്ഞിരുന്നില്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന മജിസ്‌ട്രേറ്റിനോടും പോലീസ് സർക്കിൾ ഇൻസ്പെക്റ്ററിനോടും പറഞ്ഞെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. ഇതിനെ ഇപ്പോൾ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ പേരിൽ ചിലർ ദേവസ്വം അഡ്മിനിസ്ട്രേറ്ററെയും ബോർഡ് മെമ്പർ മാരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രസ്താവന തികസിച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിൽ പത്രസമ്മേളനം നടത്തിയ വ്യക്തി ഇതിനു മുൻപും ദേവസ്വം പല അന്യധീനപ്പെട്ട ഭൂമികൾ തിരിച്ചു പിടിച്ച വികസനപ്രവർത്തനങ്ങൾ നടത്തുമ്പോൾ അന്നെല്ലാം അതിനെ തടസപ്പെടുത്തുന്ന രീതിയിൽ നിലപാടുകൾ എടുത്തിട്ടുള്ള ആളാണെന്നും ഏവർക്കും അറിയാമെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. നിയമപരമായിട്ടാണ് ദേവസ്വം എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളതെന്നും മറ്റുള്ള ഭീഷണികൾക്ക് മുന്നിൽ ഭയപെടുന്നവരല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു. 2014 ഫെബ്രുവരിയിൽ പട്ടയം കിട്ടിയ ഈ ബൂമോയിൽ നിന്ന് കോടതി പൂർണ്ണമായി ഒഴിജു പോകാത്ത ദേവസ്വം വികസന പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി അംഗം അഡ്വ. രാജേഷ് തമ്പാൻ പറഞ്ഞു.

ഹൈ കോർട്ട് രജിസ്ട്രാർ, ജില്ലാ ജഡ്ജ് , ഇരിങ്ങാലക്കുട കോടതിയിലെ ജഡ്ജ് ഇവർക്കെല്ലാം കോടതി ഇവിടെ നിന്ന് മാറണമെന്ന് ദേവസ്വം അപേക്ഷ വച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കൂടിയ മീറ്റിങ്ങിൽ കോടതി മാറാൻ അനുയോജ്യമായ ഒരു സ്ഥലം കിട്ടാത്തതുകൊണ്ടാണ് മാറാത്തതെന്നും മജിസ്‌ട്രേറ്റ് കോടതിയയായതിനാൽ സൗകര്യങ്ങൾ കൂടുതലുള്ള വിസ്തൃതമായ സ്ഥലം ആവശ്യമാണ് . ഹൈകോടതി പോലും നിലവിലെ കോടതി ഉടൻ ഇവിടെ നിന്ന് മാറി ദേവസ്വത്തിന് സ്ഥലം കൈമാറണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാപനം നിലനിൽക്കണമെന്ന് ഉള്ള താല്പര്യം കൊണ്ടാണ് തങ്ങൾ മറ്റു നടപടികളിലേക്കി പോകാത്തതെന്നു ഇദ്ദേഹം പറഞ്ഞു. നിയമപരമായി ദേവസ്വം ചെയ്യുന്ന കാര്യങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ പറഞ്ഞു.

related news : കച്ചേരി വളപ്പിലെ കോടതിമുറിയിലെ തൊണ്ടിമുതൽ മോഷ്ടിച്ചതിന് ഉത്തരവാദികളായ കൂടൽമാണിക്യം ദേവസ്വം ഭാരവാഹികളെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
  •  
Top