കച്ചേരി വളപ്പിലെ കോടതിമുറിയിലെ തൊണ്ടിമുതൽ മോഷ്ടിച്ചതിന് ഉത്തരവാദികളായ കൂടൽമാണിക്യം ദേവസ്വം ഭാരവാഹികളെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്


ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കച്ചേരി വളപ്പിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറി രാത്രി പൂട്ടുപൊളിച്ച് തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന കോടതിയിൽ വിസ്തരിക്കപ്പെടേണ്ട കേസുകളിൽ ഹാജരാക്കേണ്ട തൊണ്ടിമുതലുകൾ മോഷണം പോകുകയും കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയുടെ ഓഫീസിൽ നിന്ന് കണ്ടെടുക്കുകയും ചെയ്ത സംഭവത്തിൽ ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്യാത്തതിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധം അറിയിച്ചു. ഇതിൽ ദേവസ്വം ഭരണസമിതിയെയും അഡ്മിനിസ്ട്രേറ്ററേയും പ്രതിചേർത്ത് അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ആൻറണി തെക്കേക്കരയും ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡൻറ് അഡ്വക്കേറ്റ് പി ജെ തോമസും ഇരിങ്ങാലക്കുടയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പൊലീസും ദേവസ്വം ഭാരവാഹികളും അഡ്മിനിസ്ട്രേറ്ററും കൂടി ചേർന്ന് നിരപരാധികളായ അന്യസംസ്ഥാന തൊഴിലാളികളെ ബലിയാടാക്കി പ്രതിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് തങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ഈ വിഷയത്തിൽ നിക്ഷിപ്തമായ അന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തരമന്ത്രിയോടും ഹൈക്കോടതിയോടും ആവശ്യപെടുവാൻ തങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

related news : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിന്‍റെ ആരോപണത്തിന് പുറകിൽ സ്ഥാപിത താൽപര്യക്കാരുടെ ഗൂഢാലോചന – കൂടൽമാണിക്യം ദേവസ്വം

Leave a comment

  • 30
  •  
  •  
  •  
  •  
  •  
  •  
Top