എടതിരിഞ്ഞി സഹകരണ ബാങ്ക് 7 വീടുകൾ നിർമ്മിച്ചു നൽകി

എടതിരിഞ്ഞി : പ്രളയാനന്തരം വീടുകൾ നഷ്ടപെട്ട പടിയൂർ പഞ്ചായത്തിലെ 7 കുടുംബങ്ങൾക്ക് എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. മുകുന്ദപുരം താലൂക് അസി. രജിസ്ട്രാർ എം സി അജിത്ത് താക്കോൽ ദാനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി മണി, വൈസ് പ്രസിഡന്റ് ടി ആർ ഭൂവനേശ്വർ, സെക്രട്ടറി സി കെ സുരേഷ് ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുനന്ദ ഉണ്ണികൃഷ്‌ണൻ, ടി ഡി ദശോബ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ കെ ബാബുരാജ്, വി കെ രമേശ്, പി സി വിശ്വനാഥൻ, സിൽവെസ്റ്റർ ഫെർണാണ്ടസ്, എൻ എസ് സുജീഷ്, ഷീജ ഗ്രിനോൾ, ചലച്ചിത്ര സംവിധായകൻ ജിജു അശോകൻ, നിർമ്മാതാവ് ടി ബി രഘുനാഥൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തവരംകാട്ടിൽ ഉണ്ണികൃഷ്ണൻ, പണിക്കാട്ടിൽ കവിത, അടിപറമ്പിൽ ഉണ്ണികൃഷ്ണൻ, ഈരേഴത്ത് സജിത സുരേന്ദ്രൻ, ചിറ്റേഴത്ത് രവി, അറക്കൽ ആന്റണി, ആലൂക്കാപറമ്പിൽ എതലൻ എന്നിവർക്കാണ് വീട് നിർമ്മിച്ച് നൽകിയത്. സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു വീടുകളാണ് എടതിരിഞ്ഞി സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്നത്. ഒരു വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നു.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
Top