മുത്തുസ്വാമി ദിക്ഷിതർ ജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള വലിയ തമ്പൂരാൻ കോവിലകത്ത് സംഗീത ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതരുടെ ജയന്തി ആഘോഷിച്ചു.    “ദീക്ഷിൽ കൃതികളുടെ സൗന്ദര്യ ശാസ്ത്രവും വീണയിൽ അതിലെ സൂക്ഷ്മ പ്രായോഗികതയും” എന്ന വിഷയത്തിൽ ‘കലൈമാമണി’ മുടികൊണ്ടാൻ എസ് എൻ രമേശ് (ചെന്നൈ ) സോദോഹരണ പ്രഭാഷണം നടത്തി. കർണ്ണാടക സംഗീതത്തിന്റെ ചരിത്രത്തിൽ ദിക്ഷിതരുടെ സംഭാവനകളും കൃതികളുടെ ഗംഭീരതയും ഒരു വൈണികൻ കൂടിയായ ദിക്ഷിതരുടെ കൃതികളിലെ പ്രത്യേകതകളെയും കുറിച്ച് രമേശ് വിശദീകരിച്ചു.  മൃദംഗം ശ്രീനാഥ് രാപ്പാളും , ഘടത്തിൽ ബിജയ്‌ശങ്കർ ചാലക്കുടിയും പക്കമേളം ഒരുക്കി.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
  •  
Top