ഓശാന ഞായർ ആഘോഷിച്ചു


ഇരിങ്ങാലക്കുട :
 ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായർ ആഘോഷിച്ചു. ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർഥനയും കുരുത്തോല വെഞ്ചരിപ്പും, പ്രദക്ഷിണവും നടന്നു. യേശുദേവന്റെ ജറുസലേം പ്രവേശനത്തിന് ഒലിവിൻ ചില്ലകൾ ഏന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചത്തിന്റെ ഓർമ പുതുക്കിയാണ് ഓശാന ഞായർ ആഘോഷിക്കുന്നത്.

ക്രിസ്തുവിൻറെ പീഡാനുഭവ ത്തിൻറെയും കുരിശുമരണത്തിന്യും ഓർമ്മകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കമാകും. അന്ത്യ അത്താഴത്തിന് ഓർമ്മയിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയും കുരിശുമരണത്തിന് ഓർമ്മയിൽ ദുഃഖവെള്ളിയാഴ്ച പരിഹാര പ്രദക്ഷിണം നടക്കും. 21ന് ഞായറാഴ്ച ഉയർപ്പ് തിരുന്നാൾ ആഘോഷത്തോടെ 50 നോമ്പ് സമാപിക്കും

Leave a comment

  • 23
  •  
  •  
  •  
  •  
  •  
  •  
Top