സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പിന്റെ ഉദ്‌ഘാടനം നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും കിഴക്കേ നട റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പിന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൽ  കിഴക്കേ നട റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി. പദ്മനാഭൻ ഭദ്രദിപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ബ്രഹ്മാ കുമാരീസ് തൃശൂർ-എറണാകുളം ജില്ലാ ചീഫ് കോർഡിനേറ്റർ രാധാ ബെഹൻജി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മധുരം മധുമേഹം എന്ന ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പിന്റെ ഗുണങ്ങളെ കുറിച്ച് മൗണ്ട് അബുവിലെ ഭ ഡോക്ടർ വത്സലൻ നായർ ക്ലാസെടുത്തു. ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിദ്യാലയം ഇരിങ്ങാലക്കുട സെന്റർ ഇൻ ചാർജ് ബി.കെ. സൈരന്ധ്രി, കിഴക്കേ നട റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി മുരളീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബി. കെ. ലത സ്വാഗതവും സിജോ പള്ളൻ നന്ദിയും അർപ്പിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top