ഇടതുപക്ഷ ജനാധിപത്യ വിദ്യാർത്ഥി മുന്നണി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശൂർ പാർലിമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ വിജയത്തിനായി വിദ്യാർത്ഥികൾ രംഗത്തിറങ്ങണമെന്ന് എൽ.ഡി.എസ്.എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ ജോയ്സ് പറഞ്ഞു. ഭരണത്തിലേറിയ അന്ന് മുതൽ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ മാത്രമെടുത്ത സർക്കാരാണ് സംഘപരിവാർ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. അതിനെതിരെയെല്ലാം വിദ്യാർത്ഥി രോഷം ഉയരുന്ന ഈ സാഹചര്യത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി വിഷ്ണു പ്രഭാകർ അദ്ധ്യക്ഷനായി. മനോജ് കുമാർ, നിജു വാസു, മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എസ്.എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി ശ്യാംകുമാറിനേയും പ്രസിഡന്റായി വിഷ്ണു പ്രഭാകറിനേയും അമ്പത്തിയൊന്നംഗ എക്സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top