കൂടൽമാണിക്യം ഉത്സവം 2019 പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു


ഇരിങ്ങാലക്കുട : മധ്യകേരളത്തിലെ പഞ്ചാരിമേളത്തിന്റെ 5 അതികായകന്മാർ പ്രമാണത്തിന് നേതൃത്വം നൽകുന്ന 8 ദിവസങ്ങളിലായി നടക്കുന്ന 16 പഞ്ചാരിയും, ദേശിയ സംഗീത നൃത്ത വാദ്യ ഉത്സവം എന്ന ആശയത്തിലൂന്നി അന്താരാഷ്ട്ര ദേശിയ തലത്തിൽ ഖ്യാതി നേടിയ കലാകാരൻമാർ അണിനിരക്കുന്ന ഉത്സവ പരിപാടികളുടെ വിശദവിവരങ്ങളടങ്ങുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവം 2019 പ്രോഗ്രാം ബുക്കിന്റെ പ്രകാശന ചടങ്ങ് ദേവസ്വം തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രന് നൽകി നിർവ്വഹിച്ചു. മെയ് 14 ന് കൊടിയേറി 24 ന് രാപ്പാൾ കടവിൽ ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ ഭരതൻ കണ്ടെങ്കാട്ടിൽ. എ വി ഷൈൻ, അഡ്വ. രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്,  വിവിധ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. ഈ വർഷത്തെ കൂടൽമാണിക്യം ഉത്സവ പരിപാടികളുടെ വിശദവിവരങ്ങൾ ഇവിടെ നിന്ന് ഡൗൺ ലോഡ് ചെയ്യാം : http://www.koodalmanikyam.com/utsavam.html

 

 

Leave a comment

  • 67
  •  
  •  
  •  
  •  
  •  
  •  
Top