കാട്ടൂർ കലാസദനം’കാട്ടൂർ ഗ്രാമോത്സവം’ 7ന് പൊഞ്ഞനം മൈതാനിയിൽ


ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനത്തിന്റെ ഒമ്പതാം വാർഷികവും പത്താമത് കാട്ടൂർ ഗ്രാമോത്സവവും ഏപ്രിൽ 7ന് ഞായറാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ പൊഞ്ഞനം മൈതാനിയിൽ (കൊച്ചുബാവ വേദി) സംഘടിപ്പിക്കുന്നു. 6 മണിക്ക് സാംസ്കാരിക സമ്മേളനം അശോകൻ ചരുവിൽ ഉദ്‌ഘാടനം നിർവ്വഹിക്കും. രാത്രി 7:30 മുതൽ 9 വരെ ഇ എം എസ് പഠന കേന്ദ്രം വനിതാ വേദി ഉദിനൂർ കാസർഗോഡ് അവതരിപ്പിക്കുന്ന പൂരക്കളിയും കോൽക്കളിയും ഉണ്ടായിരിക്കും.


പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 5 നു മുൻപായി 9446940282 , 91888690282 , 9744547301 എന്നി നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. പത്രസമ്മേളനത്തിൽ കെ ബി തിലകൻ, സി ജി ഗോവിന്ദൻകുട്ടി, അനിലൻ ചരുവിൽ, കെ വി ഉണ്ണികൃഷ്‌ണൻ, കെ എം ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top