സ്പേസ് ലൈബ്രറിയിൽ ദ്വിദിന ക്യാമ്പ് മെയ് 5,6 തിയ്യതികളിൽ

അവിട്ടത്തൂർ : ഈ അവധിക്കാലം കൂടുതൽ അർത്ഥവത്താക്കുന്നതിന്, കുട്ടികളിൽ പുതിയ അവബോധം സൃഷ്ടിക്കുന്നതിന്, വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിനായി അവിട്ടത്തൂർ സ്പേസ് ലൈബ്രറിയിൽ മെയ് 5,6 തിയ്യതികളിൽ 15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്കായി പ്രത്യേകം വിഭാവനം ചെയ്ത രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. സ്വയം അറിയാനും ആ അറിവിന്റെ വെളിച്ചത്തിൽ സ്വന്തം മാർഗ്ഗം തിരഞ്ഞെടുക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന നൂതന ശൈലിയിലാണ് ഈ ശില്പശാല വിഭാവനം ചെയ്തിരിക്കുന്നത്. രാവിലെ 9 മണി മുതൽ 5 വരെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : മുരളി ഹരിതം – 9447890765 , രാഘവ പൊതുവാൾ മാസ്റ്റർ- 2821350

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top