പൂമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതി നിര്‍വഹണത്തിൽ 100 ശതമാനം ഫണ്ട് ചെലവഴിച്ച് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത്


പൂമംഗലം :
ചരിത്രം ആവര്‍ത്തിച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തിൽ പദ്ധതി നിര്‍വഹണത്തിൽ 100 ശതമാനം ഫണ്ട് ചെലവഴിച്ച് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. ഡാറ്റാ പ്യൂരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച് ജനുവരിയിൽ തന്നെ 100 ശതമാനം നികുതിയും പിരിച്ചെടുത്ത് നികുതി പിരിവിൽ തൃശൂര്‍ ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്ത് ആയി നിന്നിരുന്നു. തരിശുരഹിത പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി 5 പാടശേഖരങ്ങളില്‍ð വെര്‍ട്ടിക്കൽ ആക്‌സിസ് മോട്ടോര്‍ പമ്പും സ്‌ളൂയിസ്- സിവിൽ വര്‍ക്കുകളും പൂര്‍ത്തീകരിച്ച് കൃഷിക്ക് ഉപയുക്തമാക്കി പാടശേഖരങ്ങളിലെ തോടുകളും ജലസംഭരണികളും നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ നെല്ല് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂമംഗലം കുടുംബാരോഗ്യകേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി നടപ്പിലാക്കി. മിതമായ നിരക്കിൽ ലാബ് സൈകര്യം പ്രവര്‍ത്തന സജ്ജമാക്കി. 3 ഡോക്ടര്‍മാരുടേയും ലാബ് ടെക്‌നീഷ്യന്‍, 2 ഫാര്‍മസിസ്റ്റുകള്‍,ആവശ്യത്തിന് നഴ്‌സുമാര്‍ ഫീൽഡ് വര്‍ക്ക് ജീവനക്കാര്‍, എന്നിവരുടെ സേവനം ഉറപ്പ് വരുത്തുക വഴി ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുന്നതിന് കഴിഞ്ഞു. ആയുര്‍വ്വേദ മെഡിക്കൽ ഓഫീസര്‍ മുഖേന ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന യോഗ പരിശീലനം മുന്‍വര്‍ഷത്തോപ്പോലെതന്നെ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതിന് പുറമെ പാലിയേറ്റീവ് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുന്നതിന് വേണ്ടി സുകൃതം പദ്ധതി ആരംഭിച്ചു. ഈ പദ്ധതി വഴി സമാഹരിക്കുന്ന തുക പാലിയേറ്റീവ് വിഭാഗത്തിൽ പെടുന്ന രോഗികളുടെ ക്ഷേമത്തിനും, അടിയന്തിര ആവശ്യങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നതിന് കഴിയും എന്നാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്.

സമഗ്ര കുടിവെള്ള പദ്ധതി- നാല് പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ 2014 ൽ പൂര്‍ത്തീകരിക്കേïതായിരുന്നു. 27 കോടി രൂപയില്‍ൽ പൂര്‍ത്തീകരിക്കേണ്ട പദ്ധതി 57 കോടിയോളം രൂപ ചെലവ് ചെയ്ത് കഴിഞ്ഞു. സംസ്ഥാന പ്‌ളാന്‍ ഫണ്ടില്‍ നിന്നാണ് ബാക്കി ചെലവഴിക്കുന്നത്. പൂമംഗലം പഞ്ചായത്തിð മാത്രം പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ടായിരുന്ന പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗ്രാമതലം മുതല്‍ നടത്തിയ വലിയ ഇടപെടലിന്റെ ഭാഗമായി പദ്ധതി അന്തിമ ഘട്ടത്തിലാണ്. അടുത്ത മാസം തന്നെ പദ്ധതി പൂര്‍ത്തീകരിച്ച് ശുദ്ധജല വിതരണം ആരംഭിക്കാന്‍ കഴിയും എന്നാണ് ഭരണസമിതി പ്രതീക്ഷിക്കുന്നത്. ഇതോട് കൂടി സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കാനാകും. വിദ്യഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളോട് ചേര്‍ന്ന് നിðക്കുന്ന പ്രവര്‍ത്തനമാണ് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്‌കൂളായ വടക്കുംകര സ്‌കൂളിന്റെ രണ്ടാംഘട്ട വികസനത്തിന് സംസ്ഥാന വിദ്യഭ്യാസ വകുപ്പ് അനുവദിച്ച 49 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതോടെ ഈ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികൾക്കും ആധുനിക സൗകര്യങ്ങള്‍ ഉള്ള സ്മാര്‍ട്ട് ക്‌ളാസ്സ് റൂമുകൾ ലഭ്യമാകും. വടക്കുംകര യു.പി സ്‌കൂളിനെ ഉപജില്ലയിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുത്തിരുന്നു. സ്‌കൂളിൽ സംഘടിപ്പിച്ച ഉര്‍വ്വരം 2018 ആര്‍ട്ട് ഗാലറി എന്നിവ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനങ്ങളായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെയും ഇറിഗേഷന്‍ വകുപ്പിന്റേയും നേതൃത്വത്തിൽ ഷണ്‍മുഖം കനാൽ നവീകരണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഷണ്‍മുഖം കനാലിന്റെ കെ.എൽ .ഡി.സി കനാലുമായി ബന്ധിപ്പിക്കുന്നതിനുള്ള ഈ പ്രദേശത്തെ കര്‍ഷകരുടെ ആവശ്യം സഫലീകരിക്കുന്നതോടെ പഞ്ചായത്തിലെ കാര്‍ഷിക മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയും എന്നാണ് പഞ്ചായത്ത് ഭരണസമിതി പ്രതീക്ഷിക്കുന്നത്.
കൽപറമ്പ് കോസ്‌മോ പോളീറ്റന്‍ ക്‌ളബ്ബ് ഗ്രാമപഞ്ചായത്തിന് വിട്ടു തന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ വായനശാല ജില്ലാ പഞ്ചായത്ത് പദ്ധതി തുക ഉപയോഗിച്ച് നിര്‍മ്മാണം നടന്ന് വരികയാണ്. ഇവിടെ പകൽ വീട് ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരിത്തിയിട്ടുണ്ട്.

എടക്കുളം കനാല്‍ പാലത്തിന് സമീപമുള്ള പഞ്ചായത്തിന്റെ സ്ഥലത്ത് എം എൽ എ ഫണ്ട് ഉപയോഗിച്ച് ഇന്‍ഡസ്ട്രിയല്‍ കോംപ്‌ളക്‌സ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഈ ബില്‍ഡിംഗിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ വനിതകള്‍ക്ക് സ്വംയം തൊഴില്‍ സംരഭങ്ങള്‍ക്ക് കൂടുതൽ സൗകര്യമുള്ള സ്ഥലം ലഭ്യമാകും. 2018-19 സാമ്പത്തിക വര്‍ഷത്തിൽ ഗ്രാമ- ബ്‌ളോക്ക് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൂമംഗലം പൊതുശ്മശാനത്തില്‍ ആധുനിക സൗകര്യങ്ങളോടെ ക്രിമിറ്റോറിയം ആരംഭിക്കുന്നതിനുളള നടപടി നടന്നു വരുന്നു.

ഇതിന് പുറമെ കൗമാരപ്രായക്കാരായ കുട്ടികള്‍ക്ക് കരാട്ടേ പരിശീലനം നടത്തുന്ന നിര്‍ഭയ പദ്ധതി, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി സൗജന്യ ചിത്രരചന, ഭരതനാട്യ ക്‌ളാസ്സുകള്‍ , വയോജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വനിതകള്‍ക്കുമായി പദ്ധതികള്‍ നടപ്പിലാക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, വെസ് പ്രസിഡന്റ് ഇ. ആര്‍ വിനോദ് സെക്രട്ടറി എന്‍.ജി ദിനേഷ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top