ഒട്ടനവധി തട്ടിപ്പു കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : വാസ്തുവിദ്യ വിദഗ്ധൻ എന്ന് പരിചയപ്പെടുത്തി വീട് പണിത് നല്കമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മുൻ‌കൂർ പണം വാങ്ങി തട്ടിപ്പു നടത്തുന്ന ഒട്ടനവധി തട്ടിപ്പു കേസുകളിൽ പ്രതിയായ പറമ്പി റോഡ് സ്വദേശി പൂത്തൂര് വീട്ടിൽ പ്രസാദിനെ ഇരിങ്ങാലക്കുട എസ് ഐ ശിവശങ്കരനും സംഘവും അറസ്റ്റ് ചെയ്തു.  പ്രതി 2013 ൽ വല്ലക്കുന്നിലുള്ള കണ്ണൻ എന്നയാൾക്ക് വീട് പണിത് നൽകാമെന്നു പറഞ്ഞ് പണം വാങ്ങി പറ്റിച്ച കേസിൽ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പോലീസിന്റെ അന്വേഷണം ഊർജ്ജിതമായപ്പോൾ നാടുവിട്ട പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി പോലീസ് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സുനിൽ കുമാർ, അരുൺ, സുനീഷ് എന്നിവർ ചേർന്ന് വെളയനാട് പള്ളിക്ക് തെക്കുവശം ഒരു വീട് പണിയുന്നതിന്റെ കരാർ ഒപ്പിട്ട് പണം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തിരിച്ചെത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top