റോഡ് ഉയർത്താനാണെന്നു പറഞ്ഞു നഗരസഭ മാസങ്ങളായി ഇട്ടിരിക്കുന്ന ബിൽഡിംഗ് വേസ്റ്റ് വഴിയാത്രക്കർക്ക് ശല്യമാകുന്നു , റോഡ് ഉയരുന്നുമില്ല

ഇരിങ്ങാലക്കുട : പാട്ടമാളി റോഡ് വീതി കൂട്ടി ഉയർത്തുവാനാണെന്നു പറഞ്ഞു നഗരസഭ മാസങ്ങൾക്കു മുൻപ് എം ജി റോഡിലും ചാക്യാർ റോഡിലും മൂന്നടിയോളം ഉയരത്തിൽ കൊണ്ടിട്ടിരിക്കുന്ന ബിൽഡിംഗ് വേസ്റ്റ് സമീപ വാസികൾക്കും യാത്രികർക്കും ശല്യമാകുന്നു. രണ്ടാഴ്ചക്കുള്ളിൽ പണികൾ ആരംഭിക്കുമെന്ന് പറഞ്ഞായിരുന്നു വേസ്റ്റ് ഇട്ടു തുടങ്ങിയത്. അന്ന് തന്നെ റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇതിനെ ചോദ്യം ചെയ്തിരുന്നു. പക്ഷെ പണികൾ ഉടനെ ആരംഭിക്കുമ്പോൾ വേസ്റ്റ് ഉടനെ നീക്കമെന്ന ധാരണ ഉണ്ടായിരുന്നു. നഗരസഭയിലെ ഭൂരിപക്ഷം കരാറുകാർക്കും പണികൾ പൂർത്തിയായതിന്റെ ബില്ലുകൾ ട്രഷറിയിൽ നിന്ന് മാറികിട്ടാത്തതിനാൽ അവർ പുതിയ പണികൾ ഏറ്റെടുക്കാത്തതുകൊണ്ടാണ് പാഠമാളി റോഡിൻറെ പണി വൈകുന്നതെന്ന് വാർഡ് കൗൺസിലർ സന്തോഷ് ബോബൻ പറഞ്ഞു. റസിഡന്റ് അസോസിയേഷനുകൾ സംയുക്തമായി വേസ്റ്റ് മാറ്റുവാനായി പരാതി കൊടുക്കുവാനൊരുങ്ങുന്നുണ്ട്. വളരെയേറെ സാംസ്‌കാരിക പരിപാടികൾ നടക്കുന്ന അമ്മന്നൂർ ഗുരുകുലം, നട കൈരളി എന്നിവടങ്ങളിലേക്ക് പോകുന്ന വഴി കൂടിയാണിവിടം.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top