എഴുത്തുകാരിയും അധ്യാപികയുമായ പി കെ അഷിത അന്തരിച്ചു

ഇരിങ്ങാലക്കുട : എഴുത്തുകാരിയും അധ്യാപികയുമായ പി കെ അഷിത (63) അന്തരിച്ചു. കഥ, കവിത, നോവലൈറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. റഷ്യന്‍ നാടോടിക്കഥകളും കവിതകളും മലയാളത്തിന് പരിചയപ്പെടുത്തുന്നതിന് അഷിതയുടെ വിവര്‍ത്തനങ്ങള്‍ വഹിച്ച് പങ്ക് ചെറുതല്ല. ഏറെ ശ്രദ്ധനേടിയ അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് അഷിതയായിരുന്നു.

വിസ്മയചിത്രങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, നിലാവിന്റെ നാട്ടില്‍, ഒരു സ്ത്രിയും പറയാത്തത്, അഷിതയുടെ കഥകള്‍, പദവിന്യാസങ്ങള്‍, തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ‘അഷിതയുടെ കഥകള്‍’ എന്ന കൃതിക്ക് 2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം ലഭിച്ചു. ഇടശ്ശേരി പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങിയ അനവവധി പുരസ്‌കാരങ്ങളും അഷിതയെ തേടിയെത്തിയിട്ടുണ്ട്.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top