ചാവുനിലം: മനസ്സിന്‍റെ നിഗൂ‍ഢതലങ്ങളെ അപഗ്രഥിക്കുന്ന അപൂര്‍വ്വവും വ്യത്യസ്തവുമായ കൃതി- രാഹുല്‍ രാധാകൃഷ്ണന്‍

കാട്ടുങ്ങച്ചിറ : പി.എഫ്. മാത്യ‌ൂസിന്‍റെ ‘ചാവുനിലം’ എന്ന നോവല്‍ മനശ്ശാസ്ത്രപരമായ വിശകലനങ്ങള്‍ക്കും, ക്രിസ്തീയ ബിംബകല്പനകളുടെ പരികല്‍പ്പനകള്‍ക്കും സാധ്യതയുള്ള ഒന്നാണെന്ന് രാഹുല്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയില്‍ പതിനാറാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു അദ്ദേഹം. നോവലില്‍ ആദ്യാവസാനം പ്രത്യക്ഷപ്പെടുന്ന മരണം എന്ന അവസ്ഥ മനുഷ്യമനസ്സാകുന്ന ഭൂമികയുടെ സമ്മിശ്ര വികാരങ്ങളുടെ പ്രതീകമാണ്. ഒരു തുരുത്തിന്റെ ദിശയില്‍ സഞ്ചരിക്കുന്ന ഈ നോവലില്‍ മാജിക്കല്‍ റിയലിസത്തിന്റെ ദൃഷ്ടാന്തം പലയിടത്തും ദൃശ്യമാണ്. കറുത്ത കുരിശുകള്‍ക്കിടയില്‍ ചത്തവരുടെ അസ്ഥികള്‍ ചവിട്ടി എത്തിച്ചേരുന്ന മനസ്സിന്റെ പാഴ്‌നിലമാണ് ചാവുനിലം എന്നും രാഹുല്‍ പരാമര്‍ശിച്ചു.

നോവലിസ്റ്റ് പി.എഫ്. മാത്യ‌ൂസ് ഈ നോവലിന്റെ രചനാ പശ്ചാത്തലം വിശദീകരിച്ചു. എം.കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഭരതന്‍, കേശവ്.ജി.കൈമള്‍, രാജശേഖരന്‍ എളമക്കര, രാജേഷ് കണ്ണ‌ൂര്‍, ജോസ് മഞ്ഞില, എസ്.ഗായത്രീദേവി, അനിത. പി. ആന്റണി, മായ.കെ എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top