ഠാണാവിലും ഗവ: ആശുപത്രിക്ക് മുന്നിലും ഇരിങ്ങാലക്കുട സേവാഭാരതി കുടിവെള്ള വിതരണം ഏർപ്പെടുത്തി

ഇരിങ്ങാലക്കുട : കടുത്ത വേനലിൽ ദാഹിച്ച് വലയുന്ന യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് ഇരിങ്ങാലക്കുട സേവാഭാരതി ഠാണാവിലും ഗവ: ആശുപത്രിക്ക് മുന്നിലും കുടിവെള്ള വിതരണം ഏർപ്പെടുത്തി. സേവാഭാരതി ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ കുടിവെള്ള വിതരണത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സേവാഭാരതി പ്രസിഡന്റ് കെ രവീന്ദ്രൻ, സെക്രട്ടറി പ്രമോദ് വെള്ളാനി, നൈമിത്തിക സേവാ അംഗങ്ങളായ പ്രമോദ് ടി എൻ, ,മണികണ്ഠൻ , ബിനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 68
  •  
  •  
  •  
  •  
  •  
  •  
Top