ഗാന്ധിഗ്രാമം വയനാട് കലാ-സംഗീത കാർഷിക സംസ്കൃതി പുരസ്കാരം ഫാ. ജോസഫ് ചെറുവത്തൂരിന്


ഇരിങ്ങാലക്കുട : ഗാന്ധിഗ്രാമം വയനാട് കലാ-സംഗീത കാർഷിക സംസ്കൃതി പുരസ്കാരം ഇരിങ്ങാലക്കുട രൂപതയിലെ കൊടുങ്ങലൂർ സെന്റ് മേരീസ് ദേവാലയത്തിലെ ചിത്രകാരനും ശില്പിയുമായ ഫാ. ജോസഫ് ചെറുവത്തൂരിന്. ബലിവേദിയിൽ തുടക്കം കുറിച്ച ഫാ. ചെറുവത്തൂർ ദേവാലയങ്ങളിൽ നിന്ന് ദേവാലയങ്ങളിലേക്ക് തന്റെ ചിത്രകലയും ശില്പകലയും തുടർന്നുകൊണ്ടിരിക്കുന്നു .

മാർച്ച് 31 ന് വൈകീട്ട് 6 മണിക്ക് കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പുരസ്ക്കാരസമർപ്പണം നടത്തും. ചടങ്ങിൽ സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, പി ശങ്കരനാരായണ മേനോൻ, വല്ലഭട്ട കളരിസംഘം ചാവക്കാട്, ഡോ. മുഹമ്മദ്ക്കുഞ്ഞി, ജൈവകർഷകർ, ചിറയിൽ ബാഹുലേയൻ, ബാലൻ മാനന്തേടത്ത്, എന്നിവർക്ക് സ്നേഹാദരവ് നൽകുമെന്നും ഗാന്ധിഗ്രാം വയനാട് ജനറൽ മാനേജർ സുധികുമാർ, ചീഫ് കോർഡിനേറ്റർ ഡേവിഡ് കാഞ്ഞിരത്തിങ്കൽ, സീനിയർ മേനേജർ സജികുമാർ എം, ചിറയിൽ ബാഹുലേയൻ, സി ആർ ഓ ദിലീപ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top