സാകേതം സേവാനിലയത്തിൽ മാതൃസംഗമം നടത്തി

മാപ്രാണം : ഇരിങ്ങാലക്കുട സേവാഭാരതിയുടെ കുഴിക്കാട്ട്കോണത്ത് പ്രവർത്തിക്കുന്ന അശരണരായ അമ്മമാരുടെ ആലയമായ സാകേതം സേവാനിലയത്തിൽ മാതൃസംഗമം നടത്തി. തൃശൂർ വിഭാഗ് ധർമ ജാഗരൺ പ്രമുഖ് സുബ്രഹ്മണ്യൻ സേവാ സന്ദേശം നൽകി. സേവാനിലയത്തിൽ അമ്മമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മാതൃസമിതി അംഗങ്ങളായ ജയന്തി രാഘവൻ, രാധാമണി ടീച്ചർ, ഭാഗ്യലത ടീച്ചർ, ശശികല, രജനി വിനോദ് , ഗംഗ അനിൽകുമാർ, രതി സുരേന്ദ്രൻ, പരിമളം, സതി ടീച്ചർ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യക്ഷേമ വകുപ്പ് കൗൺസലർ മാലരമണൻ വിശിഷ്ടാതിഥി ആയിരുന്നു

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top