പ്രളയനാന്തരവും ജോബന്‍റെ കരവിരുതിൽ ജീവസുറ്റ രൂപങ്ങൾ പുനർജ്ജനിക്കുന്നു

അവിട്ടത്തൂർ : മാസങ്ങൾക്കു മുൻപുണ്ടായ പ്രളയത്തിൽ നിർമ്മിച്ചെടുത്ത രൂപങ്ങളും ചിത്രങ്ങളും ഒഴുകി പോയെങ്കിലും  അതിജീവനത്തിന്‍റെ പാതയിലാണ് ശില്പിയായ ജോബനിപ്പോൾ. അവിട്ടത്തൂർ തേമാലിതറയിലെ തന്‍റെ വീടിനോട് ചേർന്ന പ്രളയം തകർത്ത പണിപ്പുരയിൽ വീണ്ടും ജോബന്‍റെ കരവിരുതിൽ ജീവസുറ്റ രൂപങ്ങൾ പുനർജ്ജനിക്കുകയാണ്. ദേവാലയങ്ങളിലേക്കും വീടുകളിലേക്കും ആവശ്യമായ വിശുദ്ധരുടെയും ദൈവത്തിന്റെയും രൂപങ്ങളാണ് ജോബൻ നിർമ്മിക്കുന്നത്. ക്ലേ, പ്ലാസ്റ്റർ ഓഫ് പാരീസ്, ഫൈബർ, എന്നിവയിലാണ് ജോബൻ രൂപങ്ങൾ നിർമ്മിച്ചെടുക്കുന്നത്. അതോടൊപ്പം അക്രിലിക്ക്, ഓയിൽ, വാട്ടർ പെയിന്റിങ്ങുകളും ഇദ്ദേഹം ചെയ്യുന്നുണ്ട്. പ്രളയകാലത്ത് തന്റെ സമ്പാദ്യമാകേണ്ടിയിരുന്ന പല വലിയ പെയിന്റിങ്ങുകളും ക്യാൻവാസുകളും നഷ്ടപെട്ട ദുഖത്തിലാണ് ജോബനിപ്പോൾ. ശില്പമുണ്ടാക്കാൻ വേണ്ടിവരുന്ന പല ഉപകരണങ്ങളും അന്ന് ഒഴുകി പോയിരുന്നു.കുട്ടികാലത്ത് പെരിഞ്ഞനം ആർ എം എച്ച് എസിൽ പഠിക്കുമ്പോൾ തന്നെ ക്ലേ മോഡലിങ്ങിൽ സമ്മാനങ്ങൾ നേടിയിരുന്നു. കേരളോത്സവത്തിലും ജോബന് അംഗീകാരങ്ങൾ ലഭിച്ചിരുന്നു.അതുകൊണ്ട് തന്നെ ഇരിങ്ങാലക്കുടയിലെ അക്കാലത്തെ പ്രശസ്തമായ രചന ഫൈൻ ആർട്സ് ഇൻസ്റ്റിട്യൂട്ടിൽ അദ്ദേഹം ചിത്രകലാ പഠിക്കാൻ ചേർന്നു. ആദ്യകാലങ്ങളിൽ വിവിധ സ്ഥാപനങ്ങളുടെ മതിലുകളിലും മറ്റും പരസ്യ ചിത്രങ്ങൾ വരയ്ക്കാൻ അവസരങ്ങളുണ്ടായിരുന്നു. ഫ്ലെക്സിന്റെ കടന്നു കയറ്റത്തോടെ ആ പ്രതാപകാലം അവസാനിച്ചു. ദേവാലയങ്ങളിൽ ദൈവത്തിന്റെയും വിശുദ്ധരുടെയും മറ്റു രൂപങ്ങൾ വരയ്ക്കാനും, ക്ഷേത്ര കവാടങ്ങളിലും ഗോപുരനടകളിലും ചിത്രങ്ങൾ വരയ്ക്കാനും ഇപ്പോൾ ജോബാനെ പലരും ക്ഷണിക്കാറുണ്ട്. പോർട്രെയ്റ്റുകൾ വരച്ചു കൊടുക്കാനും ആവശ്യക്കാർ എത്താറുണ്ടെന്നു ജോബാൻ പറയുന്നു. ഇക്കാലമാത്രേയുമുള്ള പ്രവൃത്തി പരിചയംകൊണ്ട് നേടിയെടുത്ത ആത്മവിശ്വാസം കൊണ്ടാണ് ആ മാന്ത്രിക വിരലുകളിൽ നിന്ന് പുറത്തുവരുന്ന രൂപങ്ങൾക്ക് വല്ലാത്ത ഭംഗിയും ആസാധാരണമായ രൂപ സാദൃശ്യവുമുണ്ട് എന്നുള്ളത് ജോബാന്റെ ശില്പങ്ങളുടെ പ്രത്യേകതയാണ്. മോഹവില കൊടുത്ത് പലരും അവയെ അറിയാതെ വാങ്ങിപോകും. കൂടുതൽ വിവരങ്ങൾക്ക് :8921324701

Leave a comment

  • 202
  •  
  •  
  •  
  •  
  •  
  •  
  •  
Top