കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രോത്സവം

ഇരിങ്ങാലക്കുട : ചിരപുരാതനമായ കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 26 ന് കൊടിയേറി മാർച്ച് 31ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. മാർച്ച് 26 ന് വൈകുന്നേരം 6 മണിക്ക് ഉത്സവവിളംബര ഘോഷ യാത്ര കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയിൽ നിന്നും മേളം താലം എന്നിവയോടെ ആരംഭിച്ചു ക്ഷേത്ര സന്നിധിയിൽ എത്തി ചേരുന്നു. 8:15 ന് കൊടിയേറ്റ് തുടർന്ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേള . രണ്ടാം ഉത്സവമായ മാർച്ച് 27ന് രാവിലെ 8 ന് ശീവേലി 10:30 ന് നവകം ,പഞ്ചഗവ്യം , അഭിഷേകം വൈകിട്ട് 6 മണിക്ക് നൃത്യ നൃത്യങ്ങൾ, 8:30 ന് കൊടിപുറത്ത് വിളക്ക്‌.

മൂന്നാം ഉത്സവം മാർച്ച് 28ന്.  രാവിലെ 8 മണിക്ക് ശീവേലി, വൈകിട്ട് 6 ന് കലാസദ്യ, വൈകീട്ട് 7:30 ന് ബാലെ, മാർച്ച് 29 ന് രാവിലെ 8 മണിക്ക് ശീവേലി, 10:30 ന് നവകം ,പഞ്ചഗവ്യം , അഭിഷേകം വൈകിട്ട് 6:30 ന് കലാസന്ധ്യ, 7 :30 ന് മേജർ സെറ്റ് കഥകളി കഥ നരസിംഹാവതാരം തുടർന്ന് വലിയ വിലക്ക്. മാർച്ച് 30 ന് 8 ന് ഉത്സവബലി, 8 : 30 ന് ഉത്സവബലി ദർശനം, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് 6:30 ന് ഭജൻസ്, രാത്രി 9 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 9:15 ന് പഞ്ചവാദ്യം, തുടർന്ന് പാണ്ടിമേളം. മാർച്ച് 31 ന് രാവിലെ 7 : 30 ന് ആറാട്ടെഴുന്നള്ളിപ്പ്, തുടർന്ന് കൊടിക്കൽ പറ, ആറാട്ട് കഞ്ഞി ,കൊടിയിറക്കൽ

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top