എൻവയോൺമെന്റ് സയൻസിൽ അഞ്ചാം റാങ്ക് നേടിയ അനീഷ അശോകന് അനുമോദനം നൽകി

നടവരമ്പ് : കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ എൻവയോൺമെന്റ്റ് സയൻസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ നടവരമ്പ് അംബേദ്ക്കർ ഗ്രാമത്തിലെ അനീഷ അശോകന് കെ.പി.എം.എസ് 474-ാം ശാഖ അനുമോദനം നൽകി. നടവരമ്പ് അംബേദ്ക്കർ ഗ്രാമത്തിലെ ആദ്യത്തെ റാങ്ക് ഹോൾഡറാണ് അനീഷ അശോകൻ. പരേതനായ കൊറ്റംതോട്ടിൽ അശോകൻ -കുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അനീഷ. നന്നേ ചെറു പ്രായത്തിൽ തന്നെ അച്ഛൻ മരണപ്പെട്ടു. അമ്മ കുമാരി കൂലി പണിക്ക് പോയീട്ടാണ് മക്കളെ പഠിപ്പിച്ച് വളർത്തിയത്. പ്ലസ് ടു കഴിഞ്ഞ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ ഡിഗ്രിക്ക് ചേർന്നു. അനീഷ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലാണ് പി ജി ചെയ്തത്.

അനുമോദന സമ്മേളനം കെ.പി.വൈ.എം. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. അജീഷ് കുമാർ ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് കെ.എസ്. ഡിവിൻ അദ്ധ്യക്ഷത വഹിച്ചു. വേളൂക്കര സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി ആർ. സുനിൽകുമാർ ഉപകാരം നൽകി. വാർഡ് മെമ്പർ ഉചിതാ സുരേഷ്, എം സി സുനന്ദകുമാർ, ബാബു തൈവളപ്പിൽ എന്നിവർ ആശംസകൾ നേർന്നു. കെ.പി.എം .എസ് ശാഖാ സെക്രട്ടറി പി എ ഷിബു സ്വാഗതവും, മാനിജ സജിത്ത് നന്ദിയും പറഞ്ഞു.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
  •  
Top