ബൈക്ക് ഇടിച്ച സ്കൂട്ടർ യാത്രിക എതിരെ വന്ന കാർ കയറി മരിച്ചു

കല്ലേറ്റുംകര : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്ക് ഇടിച്ചതിനെ തുടർന്ന് സ്കൂട്ടറിൽനിന്നും നിയന്ത്രണം തെറ്റി താഴെ വീണ വീട്ടമ്മ എതിരെവന്ന കാറിനടിയിൽ പെട്ടു മരിച്ചു. ആളൂർ കശുവണ്ടി കമ്പനിക്ക് സമീപമായിരുന്നു സംഭവം. താഴെക്കാട് ചക്കാലയ്ക്കൽ പന്തക്കൽ വീട്ടിൽ ലിജോയുടെ ഭാര്യ ജിസ്സ (30) യാണ് മരിച്ചത്. ഇടിച്ചശേഷം നിർത്താതെ പോയ ബൈക്കിനെ കുറിച്ച് ആളൂർ പോലീസ് അന്വേഷണം തുടരുന്നു. ആനന്ദപുരം എലുവുത്തുംങ്കാരൻ യോഹന്നാന്‍റെ മകളാണ് ജിസ. അന്തോണിയോ, എയിൻ തെരേസ എന്നിവരാണ് ജിസയുടെ മക്കൾ.

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  
  •  
Top