സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന സെക്രട്ടറി എം. കെ ദേവദാസിന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകിഇരിങ്ങാലക്കുട :
സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന സെക്രട്ടറി എം. കെ ദേവദാസിന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി. ഐ.ടി.സി ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പീറ്റർ ജോസഫിന്റെ അധ്യക്ഷത വഹിച്ചു.

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.വി ചാർളി, ബാങ്ക് വൈസ്‌ ചെയർമാൻ അഡ്വ. പി.ജെ തോമസ്, ഡയറക്ടർ സുജ സഞ്ജീവ്കുമാർ, ബാങ്ക് ജനറൽ മാനേജർ ടി.കെ ദിലീപ്കുമാർ, എം ആർ ഷാജു, എൻ.ജെ ജോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ജോസഫ് ചാക്കോ സ്വാഗതവും ട്രഷറർ ഷാജു ആന്റണി നന്ദിയും പറഞ്ഞു

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
  •  
Top