മണ്ഡലം മാറിയാലും മണ്ഡലകാലം മറക്കരുത്, എന്‍.ഡി.എ. തിരഞ്ഞെടുപ്പ് ഗാനം ഒരുങ്ങി

ഇരിങ്ങാലക്കുട : എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരവറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ഗാനം ഇരിങ്ങാലക്കുടയിൽ ഒരുങ്ങി. “മണ്ഡലം മാറിയാലും മണ്ഡലകാലം മറക്കരുത്, വിശ്വാസതീമഴയില്‍ ചെയ്ത യുദ്ധം മറക്കരുത് “എന്ന് തുടങ്ങുന്ന ഗാനം കേരളത്തിലെ ആനുകാലിക സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് രചിച്ചിട്ടുള്ളത്. അടുത്ത ദിവസം തൃശ്ശൂരില്‍ നടക്കുന്ന എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഈ ഗാനം പ്രകാശനം ചെയ്യും. ഇതിന്‍റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത് എഴുത്തുകാരനും ബിജെപി ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലറുമായ സന്തോഷ് ബോബനാണ്. സംഗീതം രാജീവ് സപര്യയും പിന്നണി പാടിയിട്ടുള്ളത് നിരഞ്ജന്‍ വിസ്മയ അഞ്ജന എന്നീ കുട്ടികളുമാണ്.

Leave a comment

  • 59
  •  
  •  
  •  
  •  
  •  
  •  
  •  
Top